‘രാജമാണിക്യത്തിൽ മമ്മൂക്കയുടെ അനുജൻ; ഇപ്പോൾ ദുൽഖറിന്റെ ചേട്ടൻ’- മനോജ് കെ ജയൻ

April 10, 2021

മലയാളത്തിലെ ഏറ്റവും എളിമയുള്ള നടന്മാരുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് ദുൽഖർ സൽമാൻ. നടനൊപ്പമുള്ള അഭിനയ മുഹൂർത്തങ്ങൾ എത്രത്തോളം രസകരമാണെന്ന് പല താരങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ, സല്യൂട്ട് എന്ന ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം വേഷമിട്ട അനുഭവം പങ്കുവയ്ക്കുകയാണ് നടൻ മനോജ് കെ ജയൻ.

‘ഒരുപാട് സന്തോഷവും സ്നേഹവും മനോഹരമായ കുറെ ഓർമ്മകളും സമ്മാനിച്ച് സല്യൂട്ട് എന്ന എന്റെ പ്രിയപ്പെട്ട സിനിമ പാക്കപ്പ് ആയി. ‘2005 ‘ൽ രാജമാണിക്യത്തിൽ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോൾ ഞാൻ ഒട്ടും ചിന്തിച്ചിരുന്നില്ല …2021-ൽ ,ദുൽഖറിന്റെ ചേട്ടനായി എനിക്ക് വേഷമിടേണ്ടി വരുമെന്ന് … ഇതൊരു അപൂർവ്വഭാഗ്യം…ദുൽഖർ ..എന്തൊരു സ്വീറ്റ് പേഴ്സൺ ആണ് മോനെ നീ…ലവ് യൂ…. . റോഷൻ, ഇത് എന്റെ ചേട്ടനാണന്ന് തികഞ്ഞ ആത്മാർത്ഥതയോടെ, സ്നേഹത്തോടെ എന്നെ ചേർത്ത് പിടിച്ച് ,പല തവണ ,പല സമയത്ത് സെറ്റിൽ വച്ച് എല്ലാവരോടുമായി പറഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം.,അഭിമാനം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. എന്നിലെ നടന് തന്ന കരുതലിനും സപ്പോർട്ടിനും നൂറു നന്ദി…
ബോബി സഞ്ജയ്യുടെ ഒരു തിരക്കഥയിൽ കഥാപാത്രമാവാൻ ഞാൻ ആഗ്രഹിച്ചിരുന്നു കുറെ നാളായി.. കാരണം നവ മലയാള സിനിമയിലെ ഏറ്റവും വിശിഷ്ടമായ സ്ക്രിപ്റ്റ് റൈറ്റേഴ്‌സ് ആണ് അവർ. കുറച്ച് താമസിച്ചായാലും അവരുടെ മികച്ച ഒരു കഥാപാത്രമാവാൻ എനിക്ക് സാധിച്ചു ..’- മനോജ് കെ ജയന്റെ വാക്കുകൾ.

ദുൽഖർ സൽമാൻ ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് സല്യൂട്ട്. ഫെബ്രുവരി മൂന്നിന് ഷൂട്ടിംഗ് ആരംഭിച്ച ചിത്രം തിരുവനന്തപുരത്തും പരിസരത്തുമാണ് ചിത്രീകരണം നടത്തിയത്. എസ്‌ഐ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി, സഞ്ജയ് എന്നിവർ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ദുൽഖർ തന്റെ ഹോം ബാനറിൽ ചിത്രം നിർമ്മിക്കുന്നു. അതേസയം, സ്വപ്നം യാഥാർത്ഥ്യമാക്കാൻ ദുൽഖർ തന്നെ എങ്ങനെ സഹായിച്ചു എന്ന് കഴിഞ്ഞ ദിവസം റോഷൻ ആൻഡ്രൂസ് കുറിച്ചിരുന്നു.

Read More: ‘അരവിന്ദ് കരുണാകരന് സല്യൂട്ട്’- ചിത്രീകരണം പൂർത്തിയാക്കി ദുൽഖർ സൽമാൻ

അതേസമയം, ‘സല്യൂട്ട്’ എന്ന ചിത്രത്തിൽ ബോളിവുഡ് താരം ഡയാന പെന്റിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മനോജ് കെ ജയൻ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ എന്നിവരും വേഷമിടുന്നുണ്ട്.

Story highlights- manoj k jayan about salute movie