ഒരു ഡിസ്കോ കുടുംബം; പ്രിയക്ക് ചാക്കോച്ചൻ ഒരുക്കിയ പിറന്നാൾ ആഘോഷം

April 13, 2021

മലയാളികളുടെ പ്രിയ ദമ്പതികളാണ് കുഞ്ചാക്കോ ബോബനും പ്രിയയും. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോയുടെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസഹാക്ക് എത്തിയത്. പിന്നീട്, എല്ലാ ആഘോഷങ്ങളിലും വിശേഷ ദിവസങ്ങളിലുമെല്ലാം ഇസഹാക്ക് താരമായി മാറി. ഇപ്പോഴിതാ, പ്രിയയുടെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

ഡിസ്കോ തീമിലാണ് പ്രിയക്കായി കുഞ്ചാക്കോ ആഘോഷം ഒരുക്കിയത്. ഒരു ഡിസ്കോ കുടുംബം എന്ന ക്യാപ്ഷനൊപ്പമാണ് ആഘോഷ ചിത്രങ്ങൾ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത്. ചിത്രങ്ങളിൽ കുഞ്ചാക്കോ ബോബന്റെ കുടുംബം സജീവമാണെങ്കിലും താരമായത് ഇസഹാക്ക് ആണ്.

സമൂഹമാധ്യമങ്ങളിൽ സജീവ താരമാണ് കുഞ്ചാക്കോ ബോബൻ. മകൻ ഇസഹാക്കിന്റെയും ഭാര്യ പ്രിയയുടെയും വിശേഷങ്ങൾ താരം ആരാധകരുമായി പതിവായി പങ്കുവയ്ക്കാറുണ്ട്. 2005ലാണ് കുഞ്ചാക്കോ ബോബൻ തന്റെ പ്രിയതമയെ കണ്ടെത്തിയത്. വിവാഹ ശേഷം നീണ്ട പതിനാലു വർഷങ്ങൾ കാത്തിരുന്നതിന് ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും ഇസഹാക്ക് പിറന്നത്.

Read More: കണ്ണില്‍ എന്റെ… ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി മരക്കാറിലെ പ്രണയഗാനം

അതേസമയം, കുഞ്ചാക്കോ ബോബന്റേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം നായാട്ട് ആണ്. അതിന് മുൻപ് റിലീസ് ചെയ്ത മോഹൻകുമാർ ഫാൻസ്‌ മികച്ച പ്രതികരണം നേടിയിരുന്നു. രണ്ടു ചിത്രങ്ങളും തിയേറ്ററിൽ കൈയടി നേടി മുന്നേറുകയാണ്.

Story highlights- priya kunchacko boban’s birthday celebration