മുയൽക്കുട്ടന്മാർക്കിടയിൽ ഇസയെ തോളിലേറ്റി രമേഷ് പിഷാരടി- മനോഹര ചിത്രം

April 19, 2021

മലയാളികളുടെ സ്നേഹം ഒന്നടങ്കം ഏറ്റുവാങ്ങിയ താരപുത്രനാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാക്ക്. നീണ്ട പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ചാക്കോയുടെയും പ്രിയയുടെയും ജീവിതത്തിലേക്ക് കടന്നുവന്ന ഇസഹാക്ക് രണ്ടാം പിറന്നാളിന്റെ നിറവിലാണ്. ആരാധകർക്കും കുഞ്ചാക്കോ ബോബന്റെ സിനിമാ സുഹൃത്തുക്കൾക്കുമെല്ലാം ഒരുപോലെ പ്രിയപ്പെട്ട ഇസഹാക്കിന്റെ രണ്ടാം പിറന്നാളിന് സജീവ സാന്നിധ്യമായിരുന്നു രമേഷ് പിഷാരടി.

ഇസഹാക്കിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് രമേഷ് പിഷാരടി ഇപ്പോൾ. മുയൽക്കുട്ടന്മാരുടെ തീമിലാണ് രണ്ടാം പിറന്നാളിന് ഇസഹാക്കിന് ആഘോഷങ്ങളും കേക്കും ഒരുക്കിയത്. അലങ്കാരങ്ങൾക്ക് നടുവിൽ ഇസഹാക്കിനെ തോളിലേറ്റി നിൽക്കുകയാണ് രമേഷ് പിഷാരടി. മനോഹരമായ ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.

Read More: തൂവെള്ള നിറത്തില്‍ പാല്‍ ഒഴുകുന്ന നദി; സമൂഹമാധ്യമങ്ങളില്‍ വൈറലായ ആ വിഡിയോയ്ക്ക് പിന്നില്‍

അതേസമയം, ആളും ആരവവുമില്ലാതെയാണ് കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിന്റെ ഒന്നാം പിറന്നാൾ കുടുംബം ആഘോഷിച്ചത്. ലോക്ക് ഡൗൺ പ്രതിസന്ധി സൃഷ്ടിച്ചതോടെ കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ആഘോഷത്തിൽ ഇസഹാക്കിനായി ഒരുക്കിയ കേക്കും ശ്രദ്ധേയമായിരുന്നു. നോഹയുടെ പെട്ടകം എന്ന മാതൃകയിലാണ് കേക്ക് തയ്യാറാക്കിയത്.

Story highlights- ramesh pishardy and izahaak