‘ഇതല്ല ഇതിനപ്പുറവും പറന്ന് പിടിക്കും’; വൈറലായി രവീന്ദ്ര ജഡേജയുടെ ‘പറക്കും ക്യാച്ച്’

April 17, 2021
Ravindra Jadeja Superman catch

ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ ആവേശത്തിലാണ് ക്രിക്കറ്റ്‌ലോകം. ഗാലറികളില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെങ്കിലും മത്സരാവേശത്തിന് കോട്ടംതട്ടിയിട്ടില്ല. കൡളങ്ങളില്‍ ആവേശം നിറയ്ക്കുന്ന മത്സരങ്ങള്‍ക്കൊപ്പം പലപ്പോഴും മത്സരത്തിനിടയിലെ ചില സുന്ദര നിമിഷങ്ങളും ശ്രദ്ധ നേടാറുണ്ട്.

സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് കഴിഞ്ഞ ദിവസം കിങ്‌സ് ഇലവന്‍ പഞ്ചാബും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരത്തിനിടയിലെ ഒരു തകര്‍പ്പന്‍ പ്രകടനം. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം രവീന്ദ്ര ജഡേജയുടെ ഒരു പറക്കും ക്യാച്ച് ആണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്.

Read more: വാത്തി കമിംഗ് ഗാനത്തിന് ഗംഭീരമായി ചുവടുവെച്ച് വൈദികന്‍: സമൂഹമാധ്യമങ്ങളില്‍ സ്റ്റാറായ ‘ചാവറയച്ചന്‍’

കിങ്‌സ് ഇലവന്‍ താരം ക്രിസ് ഗെയിലിനെ പുറത്താക്കാന്‍ വേണ്ടിയായിരുന്നു ജഡേജയുടെ പറക്കും ക്യാച്ച്. വായുവിലുയര്‍ന്ന് പന്ത് കൈക്കുമ്പിളിലാക്കിയ ജഡേജയുടെ ഫീല്‍ഡിങ് മികവിനെ പ്രശംസിക്കുകയാണ് കായികലോകം. അതേസമയം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായിരുന്നു വിജയം.

Story highlights: Ravindra Jadeja Superman catch