‘സംഘ’ത്തിലെ പ്രായിക്കര അപ്പ; നടൻ പി.സി ജോർജ് ഓർമ്മയാകുമ്പോൾ…

May 14, 2021
pc george

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്രതാരം പി.സി ജോർജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ചെറുപ്പം മുതൽ നാടകവേദികളിൽ സജീവമായിരുന്ന ജോർജ് ‘അംബ അംബിക അംബാലിക’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചാണക്യൻ, ഒരു അഭിഭാഷകൻ്റെ കേസ് ഡയറി അഥർവം, ഇന്നലെ, സംഘം തുടങ്ങി 68-ഓളം ചിത്രങ്ങളിൽ പി സി ജോർജ് വേഷമിട്ടു. വില്ലൻ കഥാപാത്രങ്ങളെ കൂടുതലായും അവതരിപ്പിച്ച അദ്ദേഹം സ്വഭാവറോളുകളും ചെയ്തിട്ടുണ്ട്. ‘സംഘം’ സിനിമയിലെ പ്രായിക്കര അപ്പ എന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം.

Read also:മനം കവരുന്ന ഹിമാചൽ കാഴ്ചകളുമായി ആന്റണി വർഗീസും സുഹൃത്തുക്കളും; ശ്രദ്ധനേടി ‘വാബി സബി’

പൊലീസ് ഓഫീസറായിരുന്ന അദ്ദേഹം കുറേക്കാലം സിനിമ മേഖലയിൽ നിന്നും വിട്ടുനിന്നിരുന്നു. കെ ജി ജോർജ്, ജോഷി തുടങ്ങി നിരവധി പ്രമുഖരായ സംവിധായകർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2006-ൽ ജോസ് തോമസിൻ്റെ ‘ചിരട്ടക്കളിപ്പാട്ടങ്ങളി’ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

Story Highlights: Actor PC George passes away