മത്സരിച്ച് നൃത്തം ചെയ്ത് അച്ഛനും മകളും; ശ്രദ്ധനേടി നൃത്തസംവിധായകൻ ശ്രീധർ പങ്കുവെച്ച വിഡിയോ

May 7, 2021

തമിഴ് സിനിമാലോകത്തെ ശ്രദ്ധേയനായ കൊറിയോഗ്രാഫറാണ് ശ്രീധർ. സിനിമയിലെ എല്ലാ മുൻനിര താരങ്ങൾക്കും പുതുമുഖങ്ങൾക്കും വേണ്ടി ശ്രീധർ മാസ്റ്റർ ചുവടുകൾ ഒരുക്കിയിട്ടുണ്ട്. മുൻപ്, സിനിമകളിൽ ഒരുപാട് ആളുകൾക്കിടയിൽ നിന്ന് നൃത്തം ചെയ്തിരുന്നതിൽ നിന്നും സഹനടനായും സംവിധായകനായും ഉയർന്നു വന്നിരിക്കുകയാണ് ഇദ്ദേഹം. ഇപ്പോഴിതാ, അച്ഛന്റെ പാത പിന്തുടർന്ന് നൃത്തത്തിലേക്ക് എത്തിയിരിക്കുകയാണ് മകളും.

അച്ഛനും മകളും നൃത്തം ചെയ്യുന്ന നിരവധി വീഡിയോകളാണ് ശ്രീധർ മാസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ശ്രീധർ മാസ്റ്ററിന്റെ സഹ നർത്തകർക്കൊപ്പം ചുറുചുറുക്കോടെ നൃത്തം ചെയ്യുന്ന മകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ താരമായി കഴിഞ്ഞു.

Read More: ആര്യയ്ക്ക് 17 വയസ്സ്; ‘ഫീല്‍ മൈ ലൗ എന്ന് പറഞ്ഞതിന് ശേഷമാണ് പ്രേക്ഷകരുടെ സ്‌നേഹം എന്നിലേക്കെത്തിയത്’: അല്ലു അര്‍ജുന്‍

‘നാകു മുക്ക’ ഗാനത്തിലൂടെയാണ് ശ്രീധർ ശ്രദ്ധേയനായി മാറിയത്. നൃത്തസംവിധായകരായ പ്രഭാദേവ, ലോറൻസ് എന്നിവരുടെ പാത പിന്തുടർന്നെത്തിയ ശ്രീധർ അഭിനയത്തിലും തിളങ്ങി. ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ തന്നെ അദ്ദേഹവും ഒരു പ്രധാന വേഷത്തിൽ എത്തി.

Story highlights- choreographer sridhar dancing with daughter