വീടിനുള്ളിലെ കൊവിഡ് വ്യാപനം; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

May 8, 2021
home care

കൊവിഡ് രണ്ടാം തരംഗം ശക്തിപ്രാപിക്കുമ്പോൾ ലോകജനത ഭീതിയിലാണ്. ഇന്ത്യയിലെ പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകൾ ഇപ്പോൾ നാല് ലക്ഷത്തിലധികമാണ്. രോഗവ്യാപനം തടയുന്നതിന്ററെ ഭാഗമായി കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം വീടുകളിലും രോഗവ്യാപനം വ്യാപകമാകുന്ന സാഹചര്യത്തിൽ വീടുകളിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

വീടുകളിൽ കഴിയുമ്പോൾ തലവേദന, പനി, തൊണ്ടവേദന, ജലദോഷം, വയറുവേദന തുടങ്ങി ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുവരിൽ നിന്നും അകലം പാലിക്കണം. കഴിവതും രോഗികളുമായി സാമ്പത്തിലേർപ്പെടാതെയും അവർ ഉപയോഗിച്ച സാധനങ്ങൾ ഉപയോഗിക്കാതെയും വീട്ടിലുള്ളവർ ശ്രദ്ധിക്കണം.

Read also; പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന ഏഴ് കാര്യങ്ങള്‍

പുറത്തു പോകേണ്ടി വരുന്നവർ തിരികെ എത്തിയാൽ ഉടൻ സാനിറ്റൈസർ സോപ്പ് എന്നിവ ഉപയോഗിച്ച് ശരീരവും കൈകളും വൃത്തിയാക്കണം. പുറത്തുള്ളവരുമായി ഇടപഴകേണ്ടിവന്നവർ മറ്റുള്ളവരിൽ നിന്നും അകന്ന് ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പുറത്തുനിന്ന് വരുന്നവർ ശരീരം ശുചിയാക്കിയ ശേഷം മാത്രമേ മാസ്ക് അഴിച്ചുമാറ്റാൻ പാടുള്ളു. മാസ്കുകൾ വലിച്ചെറിയാതെ കൃത്യമായി നശിപ്പിച്ചുകളയണം.

വീടിനകത്ത് കഴിയുന്നവർ വീടും പരിസരവും ശുചിയായി സൂക്ഷിക്കണം. കിടപ്പുമുറികളിൽ വായു സഞ്ചാരം ഉറപ്പുവരുത്തണം. രോഗബാധിതർ നന്നായി വെള്ളം കുടിയ്ക്കണം. ആവിപിടിക്കുക്കുന്നതും കൃത്യമായി മരുന്നുകൾ കഴിക്കുന്നതും ശീലമാക്കണം.

Read also; കൊവിഡ് പ്രതിരോധത്തിന് ശീലമാക്കേണ്ട ഭക്ഷണ രീതികൾ

കാര്യമായ ആരോഗ്യപ്രശ്നങ്ങൾ കാണാത്തവരിലും ചിലപ്പോൾ പെട്ടന്ന് രോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ട്. അതിനാൽ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ പോലും മറ്റുള്ളവരുമായി ചർച്ച ചെയ്യണം. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർ ആശുപത്രി സന്ദർശനം ഒഴിവാക്കണം. വീടുകളിൽ കഴിയുന്നവരിൽ രോഗലക്ഷണം കണ്ടാൽ അവർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.

Story Highlights; Covid- home care