കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും

May 6, 2021
covid

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സഹചാര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ സാധ്യത. കേരളത്തിൽ ഇന്നലെ മാത്രം സ്ഥിരീകരിച്ചത് നാല്പത്തിയൊന്നായിരത്തിലധികം പോസിറ്റീവ് കേസുകളാണ്. ഇതുവരെ റിപ്പോർട്ട് ചെയ്തതിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. പ്രതിദിന കണക്കുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച വരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീട്ടാനും സാധ്യതയുണ്ട്. നിലവിൽ രോഗവ്യാപനം കൂടുതലുള്ള എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിയന്ത്രണങ്ങൾ ശക്തമാണ്. എന്നാൽ നിലവിലത്തെ സാഹചര്യത്തിൽ കൂടുതൽ ജില്ലകൾ ഭാഗികമായി അടച്ചേക്കും.

നിലവിൽ സംസ്ഥാനത്ത് ഓക്സിജൻ പ്രതിസന്ധി ഇല്ലായെങ്കിലും സംസ്ഥാന തല ഓക്സിജൻ വാർ റൂം പ്രവർത്തനം സജ്ജമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധ സമിതിയുടെ നിർദ്ദേശം.

Read also:ഇപ്പോൾ ബൈക്കിനേക്കാൾ അത്യാവശ്യം ഓക്സിജൻ സിലിണ്ടറുകൾ- പ്രിയ വാഹനം വിറ്റ് സഹായമെത്തിച്ച് നടൻ

അതേസമയം രാജ്യത്തെ അതിതീവ്ര വ്യാപനം കണക്കിലെടുത്ത് ലോക്ക് ഡൗൺ, കർഫ്യു നിയന്ത്രണങ്ങൾ പല സംസ്ഥാനങ്ങളിലും നീട്ടി. വൈറസിന്റെ പുതിയ വകഭേദം കൂടുതൽ പകരാൻ സാധ്യതയുള്ള സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Story Highlights:Covid pandemic- strict restrictions