അനശ്വര കവി ഓ എൻ വിയുടെ ജന്മവാർഷികം; കവിതചൊല്ലി മുക്തയുടെ കണ്മണി

May 27, 2021

അനന്തമായ ഭാവനകൊണ്ട് മലയാളികളുടെ സാഹിത്യലോകത്ത് നറുമണം വിരിയിച്ച കവിയാണ് ഓ എൻ വി കുറുപ്പ്. വിടപറഞ്ഞ ഇതിഹാസ കവിയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് പ്രിയപ്പെട്ടവർ. നടി മുക്തയുടെ മകൾ കണ്മണി മനോഹരമായൊരു ആദരവാണ് ഓ എൻ വി കുറുപ്പിനായി ഒരുക്കിയത്.

അദ്ദേഹത്തിന്റെ പ്രസിദ്ധമായ കവിത അതിമനോഹരമായി ആലപിച്ചുകൊണ്ടാണ് കൺമണി എത്തിയിരിക്കുന്നത്. ‘ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഓരമ്മപെറ്റവരായിരുന്നു..
ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു’ എന്ന കവിതയാണ് കണ്മണി കൊഞ്ചൽ മാറാത്ത ശബ്ദത്തിൽ ചൊല്ലുന്നത്. ഓ എൻ വി കുറുപ്പിന്റെ ‘അമ്മ എന്ന കവിതയാണിത്. യു കെ ജി വിദ്യാർത്ഥിനിയായ കിയാര എന്ന കണ്മണി അമ്മയെപ്പോലെ സകലകലാ വല്ലഭിയാണ്. നൃത്തവും പാചകവും വർക്ക്ഔട്ടുമൊക്കെയായി കണ്മണി സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

Read More: അഭിനയം പോലെ മനോഹരം ആലാപനവും; പാടി വിസ്മയിപ്പിച്ച് ഗായത്രി അരുൺ

കൊല്ലം ജില്ലയിലെ ചവറയിൽ 1931 മേയ് 27നാണ് ഓ എൻ വി കുറുപ്പ് ജനിച്ചത്. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച ഓ എൻ വി കുറുപ്പ് 2016 ഫെബ്രുവരി 13ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.

Story highlights- daughter of Mukta recited a poem on the birth anniversary of ONV Kurup