സംവിധായകനും തിരക്കഥാകൃത്തുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു; വിടവാങ്ങിയത് ഹിറ്റുകളുടെ രാജാവ്

May 10, 2021
DennisJoseph passed away

സംവിധായകനും തിരക്കഥാകൃത്തുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. ഏറ്റുമാനൂരിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.

ജേസിയുടെ ഈറൻ സന്ധ്യ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിക്കൊണ്ടാണ് സിനിമ അരങ്ങേറ്റം. പിന്നീട് നിറക്കൂട്ട്, ശ്യാമ, രാജാവിന്റെ മകൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി. മോഹൻലാൽ നായകനായ മനു അങ്കിൾ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും ഡെന്നീസ് ജോസഫ് ചുവടുവെച്ചു. പിന്നീട് രാജാവിന്റെ മകൻ ന്യൂഡൽഹി, സംഘം, നായർസാബ്, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ഇന്ദ്രജാലം, ആകാശദൂത് തുടങ്ങി നിരവധി ഹിറ്റുകൾക്ക് ജന്മം നൽകി.

ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാറിന് വേണ്ടിയും പ്രവർത്തിച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നതിനിടെയാണ് മരണം.

Story Highlights; Dennis Joseph passed away