ലോറി ഡ്രൈവറായി ദിലീഷ് പോത്തൻ; ശ്രദ്ധനേടി ‘മിഡ്നൈറ്റ് റൺ’ ട്രെയ്‌ലർ

May 14, 2021
Midnight Run

ദിലീഷ് പോത്തനും ചേതൻ ജയലാലും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മിഡ്നൈറ്റ് റൺ’ റിലീസിനൊരുങ്ങുന്നു. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ഇന്ന് മുതൽ ചിത്രം പ്രേക്ഷകരിലേക്കെത്തും. ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഹ്രസ്വ ചിത്രം 25 ഓളം ചലച്ചിത്രമേളകളിൽ ഉൾപ്പെടെ പ്രദർശിപ്പിച്ച് പ്രശംസ നേടിയതാണ്.

റിയലിസ്റ്റിക് ത്രില്ലർ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം രമ്യ രാജാണ് സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ തയാറാക്കിയിരിക്കുന്നതും രമ്യ രാജാണ്. ചിത്രത്തിന്റെ കഥ ബി ടി അനിൽ കുമാറിന്റേതാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. ലോറി ഡ്രൈവറായി ദിലീഷ് പോത്തൻ എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം പ്രേക്ഷക പ്രശംസ നേടിക്കഴിഞ്ഞു.

Read also:മനം കവരുന്ന ഹിമാചൽ കാഴ്ചകളുമായി ആന്റണി വർഗീസും സുഹൃത്തുക്കളും; ശ്രദ്ധനേടി ‘വാബി സബി’

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലും, ബുസാൻ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിലുമടക്കം പ്രദർശിപ്പിച്ച ചിത്രം ദാദാസാഹിബ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി ഫെസ്റ്റിവലുകളിൽ മത്സരിച്ചിരുന്നു.

Story Highlights: Dileesh Pothan-Midnight Run Trailer