ആശ്വാസത്തിനായി പാട്ടുകേൾക്കണമെന്ന് കൊവിഡ് ബാധിതയായ യുവതി; ആഗ്രഹം സാധിച്ചുനൽകി ഡോക്ടർ- വിഡിയോ

May 11, 2021

കൊവിഡിന്റെ രണ്ടാം തരംഗം വളരെ ശക്തമായ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരും പ്രതിസന്ധിയിലാണ്. എല്ലാവരുടെയും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനിടയിൽ പല ആരോഗ്യപ്രവർത്തകരും രോഗബാധിതരാകുന്ന ദൗർഭാഗ്യകരമായ കാഴ്ചയാണ് ഇപ്പോൾ ഉള്ളത്. അതിനിടയിലും അവർ രോഗബാധിതർക്ക് നൽകുന്ന പിന്തുണ ചെറുതല്ല.

പി‌പി‌ഇ കിറ്റുകൾ ധരിച്ച ഡോക്ടർമാരും നഴ്‌സുമാരും രോഗികളുടെ സന്തോഷത്തിനായി നൃത്തം ചെയ്യുന്ന വിഡിയോകൾ നിരവധി കണ്ടു. എന്നാൽ, മാനസികമായി തളർന്നിരിക്കുന്ന കൊവിഡ് രോഗിയുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്ന ഡോക്ടറുടെ വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

രോഗവും മരുന്നുകളും ശരീരത്തെ തളർത്തിയപ്പോൾ രോഗി ആവശ്യപ്പെട്ടത് ഇഷ്ടഗാനമൊന്നു കേൾപ്പിക്കാമോ എന്നാണ്. ‘ലവ് യു സിന്ദഗി..’ എന്ന ഗാനമാണ് രോഗബാധിതയായ യുവതി ആവശ്യപ്പെടുന്നത്. ഡോ. മോണിക്ക ലങ്കെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയാണിത്. പാട്ടിനൊപ്പം വളരെ ആശ്വാസത്തോടെ ഇരിക്കുന്ന യുവതിയെ വിഡിയോയിൽ കാണാം.

അവൾക്ക് വെറും 30 വയസ്സ് പ്രായമുള്ള യുവതിയാണ് വിഡിയോയിലുള്ളത്. കഴിഞ്ഞ 10 ദിവസമായി അവർ കൊവിഡ് എമർജൻസിയിൽ ചികിത്സയിലാണ്. ഐ സി യു ബെഡ് ലഭിക്കാത്തതിനെ തുടർന്നാണ് അവർ എമർജൻസിയിൽ തുടരുന്നത്.

Story highlights-  Doctor plays music for COVID-patient