കാര്‍ കൃത്യമായി പാര്‍ക്ക് ചെയ്യാന്‍ യജമാനനെ സഹായിക്കുന്ന വളര്‍ത്തുനായ: വൈറല്‍ വിഡിയോ

May 24, 2021
Dog helps his owner to park car viral video

സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടില്ല. എന്തിനേറെ പറയുന്നു സോഷ്യല്‍മീഡിയ എന്താണെന്ന് പോലും അറിയില്ല. എങ്കിലും പലപ്പോഴും സമൂഹമാധ്യങ്ങളില്‍ ശ്രദ്ധ നേടാറുണ്ട് ചില മൃഗങ്ങള്‍. ഇത്തരത്തിലുള്ള മൃഗക്കാഴ്ചകള്‍ പലപ്പോഴും കാഴ്ചക്കാരെ അതിശയിപ്പിക്കുന്നു. വളരെ വേഗത്തിലാണ് ഇത്തരം ദൃശ്യങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നതും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുകയാണ് ഒരു വളര്‍ത്തു നായ. തന്റെ യജമാനന്റെ കാര്‍ കൃത്യമായി പാര്‍ക്ക് ചെയ്യാന്‍ സഹായിച്ചുകൊണ്ടാണ് നായ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഹ്യൂമര്‍ ആന്‍ഡ് ആനിമല്‍സ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട വിഡിയോ ഇതിനോടകംതന്നെ നിരവധിപ്പേര്‍ കണ്ടുകഴിഞ്ഞു.

Read more: ‘തവളക്കുട്ടി അവന്‍ ചെല്ലക്കുട്ടി ഇന്ന് അവനോ നമ്മുടെ തങ്കുക്കുട്ടി’; കിടിലന്‍ താളത്തില്‍ തങ്കച്ചന്റെ പുതിയ പാട്ട്

കാര്‍ പാര്‍ക്ക് ചെയ്യുന്നതിന്റെ സമീപത്തുള്ള നടപ്പാതയില്‍ നിന്നുകൊണ്ടാണ് നായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. കാര്‍ പിന്നിലേക്ക് എടുക്കുമ്പോള്‍ മുന്‍കാലുകള്‍ ഉയര്‍ത്തി നായ കൃത്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് വിഡിയോയില്‍ കാണാം. കാര്‍ നിര്‍ത്തേണ്ടുന്ന സ്ഥലമെത്തിയപ്പോള്‍ നായ കുരച്ചുകൊണ്ട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്നുമുണ്ട്. ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായയാണ് വിഡിയോയിലൂടെ താരമായി മാറിയിരിക്കുന്നത്.

Story highlights: Dog helps his owner to park car viral video