ഹിന്ദി മൊഴിമാറ്റ പതിപ്പില്‍ നേട്ടംകൊയ്ത് ഫോറന്‍സിക്; യൂട്യൂബില്‍ ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് കോടിയിലധികം കാഴ്ചക്കാര്‍

May 24, 2021
Hindi version of Forensic crossing 3 Crores of YouTube Views within a single week

മലയാളികളുടെ പ്രിയ താരങ്ങളായ ടൊവിനോ തോമസും മംമ്താ മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ഫോറന്‍സിക്. കുറ്റാന്വേഷണ സിനിമയായ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചതും. ചിത്രം ഹിന്ദിയിലേക്കും മൊഴിമാറ്റിയിരുന്നു. ഹിന്ദി പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ് ചിത്രത്തെ. യുട്യൂബില്‍ ഒരാഴ്ചകൊണ്ട് മൂന്ന് കോടിയിലധികം ആളുകള്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് കണ്ടു.

അതേസമയം അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ്’ഫോറന്‍സിക്’. ചിത്രത്തില്‍ സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഫോറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കോ ലീഗല്‍ അഡൈ്വസര്‍ ആണ് ഈ കഥാപാത്രം.

Read more: ‘ഞാന്‍ അന്ന് മരിച്ചു പോയിരുന്നേല്‍ എന്റെ മോന്‍ ഒരു കാഴ്ചക്കാരനായി നില്‍ക്കേണ്ടിവരില്ലായിരുന്നോ’; ഉള്ളുതൊടുന്ന കുറിപ്പ് പങ്കുവെച്ച് നിര്‍മല്‍ പാലാഴി

മംമ്താ മോഹന്‍ദാസും ‘ഫോറന്‍സിക്’ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയായ റിതിക സേവ്യര്‍ ആയാണ് ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് എത്തുന്നത്. രഞ്ജി പണിക്കര്‍, അന്തരിച്ച അനില്‍ മുരളി, പ്രതാപ് പോത്തന്‍, റേബ മോണിക്ക ജോണ്‍, അന്‍വര്‍ ഷെറീഫ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

Story highlights: Hindi version of Forensic crossing 3 Crores of YouTube Views within a single week