‘കള’യെ പ്രശംസിച്ച് സംവിധായകന്‍ മുരളി ഗോപി

May 31, 2021
"Kala is a must watch movie" said by Murali Gopy

ടൊവിനോ തോമസ് കേന്ദ്ര കഥപാത്രമായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് കള. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കന്നത്. ടൊവിനോയ്ക്ക് ഒപ്പം സുമേഷ് മൂറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തി. നിരവധിപ്പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ടും രംഗത്തെത്തുന്നത്.

തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയും കളയെ പ്രശംസിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചു. മികച്ച രീതിയിലാണ് സംവിധായകര്‍ കള ഒരുക്കിയിരിക്കുന്നത് എന്നും ഫിലിം മേക്കിങ് എന്ന കലയ്ക്കുള്ള ഒരു ആദരമാണ് ഈ ചിത്രമെന്നും മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. നിര്‍ബന്ധമായും കാണേണ്ട സിനിമ തന്നെയാണ് കള എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more: ചേട്ടനൊപ്പം ‘പെർഫെക്റ്റ് ഓക്കേ’ ഡാൻസുമായി മിയക്കുട്ടിയും- വിഡിയോ

രോഹിത് വി എസും യദു കൃഷ്ണയും ചേര്‍ന്നാണ് കളയുടെ സംവിധാനം. ഷാജി എന്ന കഥാപാത്രത്തെ ടൊവിനോ അവിസ്മരണീയമാക്കുന്നു. സുമേഷ് മൂറിന്റെ അഭിനയമികവും പ്രശംസനീയമാണ്. ഒരു സൈക്കോ ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രംകൂടിയാണ് കള. നിരവധി സംഘട്ടന രംഗങ്ങളും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.

പ്രിയപ്പെട്ട ഒന്നിന്റെ നഷ്ടപ്പെടലില്‍ നിന്നും ഉടലെടുക്കുന്ന പ്രതികാരവും അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടവുമൊക്കെയാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ഒരു പകയുടെ കഥയാണ് കള. തികച്ചും റിയലിസ്റ്റിക്കായാണ് സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നതും കളയുടെ ആകര്‍ഷണമാണ്.

Story highlights: “Kala is a must watch movie” said by Murali Gopy