ടൊവിനോ തോമസ് നായകനായെത്തിയ ‘കള’ ആമസോണ്‍ പ്രൈമില്‍

May 20, 2021
Kala streaming soon on Amazon Prime Video

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് കള. തിയേറ്ററുകളില്‍ പ്രദര്‍ശനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമിലും റിലീസിനൊരുങ്ങുകയാണ്. കളയുടെ തമിഴ്, മലയാളം പതിപ്പുകള്‍ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തും. ടൊവിനോ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

ടൊവിനോ തോമസ് തികച്ചും വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. രോഹിത് വി എസ് ആണ് ചിത്രത്തിന്റെ സംവിധാനം.

Read more: വിനീത് ശ്രീനിവാസന്റ മലര്‍വാടിക്കൂട്ടം; ശ്രദ്ധ നേടി പഴയകാല വിഡിയോ

ഒരു പകയുടെ കഥയാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഷാജി എന്ന കഥാപാത്രത്തെ ടൊവിനോ അവിസ്മരണീയമാക്കുന്നു. ഒരു സൈക്കോ ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രംകൂടിയാണ് കള. നിരവധി സംഘട്ടന രംഗങ്ങളും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. തികച്ചും റിയലിസ്റ്റിക്കായാണ് സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നതും കളയുടെ ആകര്‍ഷണമാണ്.

Story highlights: Kala streaming soon on Amazon Prime Video