സഹോദരനൊപ്പം ‘ഗുലേബാ..’ നൃത്തവുമായി നടി നിവേദ തോമസ്- വിഡിയോ

May 5, 2021

മലയാളികൾക്ക് സുപരിചിതയായ തെന്നിന്ത്യൻ താരമാണ് നിവേദ തോമസ്. വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെയാണ് നിവേദ പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. ഇപ്പോഴിതാ, ഒട്ടേറെ ചിത്രങ്ങളിലൂടെ തെലുങ്ക്- തമിഴ് ലോകത്ത് സജീവമാകുകയാണ് നിവേദ. അടുത്തിടെ കൊവിഡ് ബാധിതയായ നിവേദ ഏറ്റവുമൊടുവിൽ അഭിനയിച്ചത് വക്കീൽ സാബ് എന്ന ചിത്രത്തിലാണ്. സിനിമാവിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം പതിവായി പങ്കുവയ്ക്കുന്ന നിവേദയുടെ ഒരു നൃത്ത വിഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

സഹോദരൻ നിഖിൽ തോമസിനൊപ്പം ഒരു ചടങ്ങിൽ ‘ഗുലേബാ..’ എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന നിവേദയുടെ വിഡിയോയാണ് ശ്രദ്ധ നേടുന്നത്. നിഖിൽ തോമസാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, നിവേദ തോമസ്, പവൻ കല്യാണിനൊപ്പം വേഷമിട്ട ‘വക്കീൽ സാബ്’ പിങ്ക് എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണ്. അജിത്തും ശ്രദ്ധ ശ്രീനാഥും പ്രധാന വേഷമവതരിപ്പിച്ചുകൊണ്ട് ചിത്രം നേരത്തെ തമിഴിൽ റീമേക്ക് ചെയ്തിരുന്നു.

Read More: തമിഴിലേക്ക് ചുവടുവെച്ച് ഷൈൻ ടോം ചാക്കോ; ആദ്യചിത്രം വിജയ്ക്കൊപ്പം

അതേസമയം, ഒരു കൊറിയൻ ചിത്രത്തിന്റെ റീമേക്കിൽ വേഷമിടാൻ ഒരുങ്ങുകയാണ് നിവേദ തോമസ്. സുരേഷ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ദക്ഷിണ കൊറിയൻ ചിത്രമായ മിഡ്‌നൈറ്റ് റണ്ണേഴ്സിന്റെ റീമേക്കിലാണ് റെജീന കസാൻഡ്രയ്‌ക്കൊപ്പം നിവേദ തോമസും എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഹൈദരാബാദിൽ പൂർത്തിയായി. കൊറോണ വൈറസ് പ്രതിസന്ധി കണക്കിലെടുത്ത് ചിത്രത്തിന്റെ നിർമ്മാണം ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്.

Story highlights- nivetha thomas dancing with her brother