ഹിറ്റ് ചിത്രം രാക്ഷസന് രണ്ടാം ഭാഗം ഒരുങ്ങുന്നു

May 5, 2021

രാംകുമാർ സംവിധാനം ചെയ്ത രാക്ഷസൻ എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രം രാക്ഷസന് രണ്ടാം ഭാഗം ഒരുങ്ങുന്നു. കഴിഞ്ഞ വർഷം തന്നെ നടൻ വിഷ്ണു വിശാൽ ചിത്രം ഒരുങ്ങുന്നതായി സൂചന നൽകിയിരുന്നു. ഇപ്പോഴിതാ, രാക്ഷസൻ 2 ചിത്രീകരണത്തിന് തയ്യാറെടുക്കുകയാണ്.

നടൻ ധനുഷിനൊപ്പം സംവിധായകൻ രാംകുമാർപുതിയ ചിത്രത്തിന് പദ്ധതിയിട്ടിട്ടുണ്ടെങ്കിലും വിഷ്ണു വിശാലിനൊപ്പം ‘രാക്ഷസൻ 2’ ഇതിനകം ചർച്ച ചെയ്തിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ വിഷ്ണു വിശാൽ സംവിധായകൻ രാംകുമാറിനൊപ്പം രാക്ഷസൻ 2 ഒരുങ്ങുന്നുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു. ആദ്യ ഭാഗത്തെ വിജയം മുൻനിർത്തി രണ്ടാം ഭാഗം വൻ മുതൽമുടക്കിൽ നിർമ്മിക്കുമെന്നും ഉടൻ തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നതിൽ താൻ വളരെ ആവേശത്തിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

Read More: തമിഴിലേക്ക് ചുവടുവെച്ച് ഷൈൻ ടോം ചാക്കോ; ആദ്യചിത്രം വിജയ്ക്കൊപ്പം

തമിഴ് സിനിമാലോകം കണ്ട ഏറ്റവും മികച്ച സൈക്കോ ത്രില്ലറായിരുന്നു രാക്ഷസൻ. ആദ്യം വിക്രമിനെ നായകനാക്കി തീരുമാനിച്ച ചിത്രം പിന്നീട് വിഷ്ണു വിശാലിലേക്ക് എത്തുകയായിരുന്നു. അമല പോൾ ആയിരുന്നു നായിക. ചിത്രം റിലീസ് ചെയ്തപ്പോൾ നിരൂപകരിൽ നിന്ന് വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മാത്രമല്ല, മികച്ച ഇന്ത്യൻ ചിത്രങ്ങളുടെ ഐ‌എം‌ഡി‌ബി പട്ടികയിൽ ഒന്നാമതാണ് രാക്ഷസൻ. അമല പോൾ, മുനിഷ്കാന്ത്, കാളി വെങ്കട്ട് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. താൻ അഭിനയിച്ച തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് രാക്ഷസൻ എന്ന് എന്ന് പലതവണ വിഷ്ണു വിശാൽ വെളിപ്പെടുത്തിയിരുന്നു.

Story highlights- Vishnu Vishal’s Ratsasan 2 to begin