ക്യാമറയും ട്രൈപോഡും തനിയെ സെറ്റ് ചെയ്ത് വിഡിയോ പകർത്തുന്ന നായക്കുട്ടി

June 17, 2021

സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം ശ്രദ്ധേയമാകാറുള്ളത് മൃഗങ്ങളുടെ രസകരമായ വിശേഷങ്ങളാണ്. കളിയും കുസൃതിയുമായി അവ എല്ലാവർക്കും നിറചിരി സമ്മാനിക്കാറുണ്ട്. ഇപ്പോഴിതാ, തനിയെ ടിക്ടോക്ക് വിഡിയോ പകർത്തുന്ന നായക്കുട്ടിയുടെ വിഡിയോ ശ്രദ്ധേയമാകുകയാണ്.

ഒരു ട്രൈപോഡിൽ സ്ഥാപിച്ചിരിക്കുന്ന മൊബൈൽ ഫോൺ ഉപയോഗിച്ച് ടിക് ടോക്ക് വീഡിയോ റെക്കോർഡു ചെയ്യുന്ന വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. നായ തനിയെയാണ് ട്രൈപോഡ് ഒരുക്കുന്നതും വിഡിയോ പകർത്തുന്നതും. സീക്രട്ട് എന്ന് പേരുള്ള നായ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ താരമായി കഴിഞ്ഞു. മികച്ച പ്രതികരണമാണ് സീക്രട്ടിന്റെ വീഡിയോക്ക് ലഭിക്കുന്നത്.

Read More: ‘വാര്യരേ, നീയിത് കണ്ടോ?’- രസകരമായ ചിത്രവുമായി പൂർണിമ

സ്വന്തം ചിത്രങ്ങളും വിഡിയോയും എങ്ങനെ എടുക്കാമെന്ന് സീക്രട്ടിനെ പഠിപ്പിക്കാൻ താൻ ശ്രമിക്കുന്നുണ്ടെന്നും ഒടുവിൽ അത് ചെയ്യാൻ അവൾ പഠിച്ചെന്നും നായയുടെ ഉടമയായ മേരി പറയുന്നു. മൂക്ക് കൊണ്ട് ക്യാമറ ഓൺ ചെയ്ത് പല പോസുകളിലാണ് സീക്രട്ട്, ടിക് ടോക്ക് വിഡിയോ പകർത്തുന്നത്.

Story highlights- dog makes own tiktok video