ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 50,848 പേര്‍ക്ക്; മൂന്ന് കോടി കടന്ന് ആകെ രോഗബാധിതര്‍

June 23, 2021
new Covid cases

കൊവിഡ് 19 എന്ന മഹാമാരി രാജ്യത്തെ അലട്ടി തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയെങ്കിലും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ കൊവിഡിനെതിരെയുള്ള പോരാട്ടം നാം തുടരേണ്ടിയിരിക്കുന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3 കോടി കടന്നു. 3,00,28,709 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Read more: വിസ്മയ എഴുതിയ ആ കത്ത് ഒടുവില്‍ കാളിദാസിന്റെ അരികിലെത്തി; ‘മാപ്പ്, ആരും കേള്‍ക്കാതെ പോയ ആ ശബ്ദത്തിന്’ ഹൃദയം തൊട്ട് താരത്തിന്റെ വാക്കുകള്‍

കഴിഞ്ഞ ഒരു ദിവസത്തിനിടെ 1358 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 3,90,660 പേരുടെ ജീവനാണ് ഇന്ത്യയിലാകെ ഇതുവരെ കൊവിഡ് കവര്‍ന്നത്.

അതേസമയം ഇന്നലെ മാത്രം 68,817 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തി നേടി. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 6,43,194 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.

Story highlights: India reports 50,848 new Covid cases