ഉലകനായകന്റെ വേറിട്ട ഗെറ്റപ്പുകള്‍; ‘ദശാവതാര’ത്തില്‍ ഉള്‍പ്പെടാതെ പോയ ലുക്ക്

June 15, 2021
Kamal Haasan Dasavathaaram unknown characters

വെള്ളിത്തിരയില്‍ പകരം വയ്ക്കാനില്ലാത്ത അഭിനയ ഇതിഹാസം, മഹാനടന്‍ കമലഹാസനെ ഇങ്ങനെ വിശേഷിപ്പിക്കാം. അത്രമേല്‍ പ്രശംസനീയമാണ് അദ്ദേഹം അവിസ്മരണീയമാക്കുന്ന കഥാപാത്രങ്ങള്‍. അഭിനയത്തിനു പുറമെ ഗായകനെന്ന നിലയിലും ചലച്ചിത്ര ലോകത്ത് താരം നിറസാന്നിധ്യമാണ്. ഉലകനായകന്‍ എന്ന് ചലച്ചിത്ര ലോകം അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചു.

കമല്‍ഹാസന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ദശാവതാരം. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്ന് ശ്രദ്ധ നേടുകയും ചെയ്തു ഈ ചിത്രം. പത്ത് അവതാരങ്ങളായി അതിഗംഭീര പ്രകടനമാണ് ചിത്രത്തില്‍ താരം കാഴ്ചവെച്ചത്. എന്നാല്‍ ശ്രദ്ധ നേടുകയാണ് ദശാവതാരം സിനിമയ്ക്ക് വേണ്ടി താരം വരുത്തിയ ചില മേക്കോവര്‍ ചിത്രങ്ങള്‍. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളില്‍ താരത്തെ കാണാം. എന്നാല്‍ ഈ ഗെറ്റപ്പുകള്‍ സിനിമയില്‍ ഇടംപിടിച്ചിരുന്നില്ല.

Read more: ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി വീട്ടില്‍ താമസം; എങ്കിലും എന്നും തെരുവിന്റെ മക്കള്‍ക്ക് ഇവിടെ നിന്നും പൊതിച്ചോറുണ്ട്

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് ‘ദശാവതാരം’. 2008- ലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അന്താരാഷ്ട്ര തലത്തില്‍തന്നെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. രംഗരാജ നമ്പി, ഗോവിന്ദരാജന്‍ രാമസ്വാമി, ജോര്‍ജ് ബുഷ്, അവതാര്‍ സിങ്, ക്രിസ്റ്റിയന്‍ ഫ്ലെച്ചര്‍, ഷിങ്ഹെന്‍ നരഹാസി, ക്രിഷ്ണവേണി, വിന്‍സെന്റ് പൂവരാഗന്‍, കല്ഫുള്ള മുക്താര്‍, ബല്‍റാം നായിഡു എന്നിങ്ങനെ രൂപത്തിലും ഭാവത്തിലുമെല്ലാം വിത്യസ്തമായ പത്ത് കഥാപാത്രങ്ങളെയാണ് ദശാവതാരം എന്ന ചിത്രത്തിലൂടെ കമല്‍ഹാസന്‍ അവിസ്മരണീയമാക്കിയത്.

Story highlights: Kamal Haasan Dasavathaaram unknown characters