സിഗ്നലിൽ നിർത്തിയിട്ട കാറിൽ നിന്നും കളിവണ്ടികൾ തെരുവിലെ കുട്ടിയ്ക്ക് നൽകി ഒരു കൊച്ചുമിടുക്കൻ; വിഡിയോ

June 23, 2021

ഹൃദയംതൊടുന്ന നിരവധി കാഴ്ചകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്താറുണ്ട്. മൃഗങ്ങളുടെയും കുട്ടികളുടേയുമെല്ലാം ഊഷ്മളമായ വിഡിയോകൾ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ, രണ്ടു കുട്ടികൾ സ്നേഹവും അനുകമ്പയും പങ്കിടുന്ന വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് സൈബർലോകം.

ഇന്നത്തെ കാലത്ത് മറ്റുള്ളവരോട് ദയയും കരുണയും തോന്നുന്നത് അപൂർവ്വമാണ്. അതുകൊണ്ടുതന്നെ ഈ കാഴ്ചയ്ക്ക് പ്രാധ്യവും ഏറെയാണ്. സിഗ്നലിൽ കാത്തുനിൽക്കുന്ന കാർ വൃത്തിയാക്കുകയാണ് ഒരു ചെറിയ ആൺകുട്ടി. കാറിനുള്ളിലും അതേപ്രായമുള്ള ഒരു കുട്ടി ഉണ്ട്. വണ്ടിയിലിരിക്കുന്ന കുട്ടി പുറത്തുനിൽകുന്ന കുട്ടിക്ക് ഒരു കുഞ്ഞു കാർ നൽകുന്നു.

Read More: കിടിലന്‍ ഗെറ്റപ്പില്‍ വിജയ്; പിറന്നാള്‍ ദിനത്തില്‍ ബീസ്റ്റ് സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

കാറിനു പുറകെ കയ്യിലുള്ള മറ്റൊരു കളിവണ്ടിയും നൽകി. ആ കളിവണ്ടികൾ എല്ലാം പുറത്തുനിൽക്കുന്ന കുട്ടി റോഡിൽ ഓടിച്ച് കാണിക്കുന്നു. അതിനുശേഷം ഇരുവരും ചേർന്ന് കളിക്കുകയാണ്. സിഗ്നൽ മാറാൻ സമയമായപ്പോൾ കളിവണ്ടികൾ തുടച്ച് തിരികെ നൽകി തെരുവിലെ കുട്ടി. എന്നാൽ അത് വാങ്ങാൻ കാറിനുള്ളിൽ ഇരിക്കുന്ന കുട്ടി സമ്മതിച്ചില്ല. പരസ്പരം യാത്ര പറഞ്ഞ് പിരിയുകയാണ് വിഡിയോയിൽ ഇരുവരും. ഹൃദയം തൊടുന്ന ഈ കാഴ്ച എല്ലാവരും ഏറ്റെടുത്തു.

Story highlights- Little boy gives his toys to child on street