സ്വപ്‌നങ്ങള്‍ക്ക് കരുത്തേകാന്‍ സഹായകവുമായി ലോജിക് ഒരുക്കുന്ന സൗജന്യ വെബ്ബിനാര്‍

June 1, 2021
Logic School of Management webinar

ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചും ജോലിയെക്കുറിച്ചുമെല്ലാം നാം പലപ്പോഴും സ്വപ്‌നം കാണാറുണ്ട്. കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യമാണെങ്കിലും നമ്മുടെ സ്വപ്‌നങ്ങള്‍ക്ക് അത് തടസമാകില്ല. സ്വപ്‌നങ്ങളെ കൈയെത്തിപ്പിടിക്കാന്‍ സഹായിക്കുകയാണ് ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് വെബ്ബിനാറിലൂടെ.

സ്വപ്‌നങ്ങള്‍ സഫലമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സഹായകരമായിരിക്കും ഈ വെബ്ബിനാര്‍. സൗജന്യമായി ഈ വെബ്ബിനാറില്‍ പങ്കെടുക്കാന്‍ സാധിക്കും എന്നതാണ് പ്രധാന ആകര്‍ഷണം. ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മന്റും ഫ്‌ളവേഴ്‌സ് ടിവിയും ട്വന്‍രിഫോര്‍ ന്യൂസും സംയുക്തമായാണ് വെബ്ബിനാര്‍ സംഘടിപ്പിക്കുന്നത്.

ജൂണ്‍ 5-ാം തീയതി വൈകിട്ട് 7 മണിക്ക് സ്വപ്നങ്ങളുടെ പുറകെ പായാന്‍ – Chase Your Dreams എന്ന വിഷയത്തില്‍ ABC ഗ്രൂപ്പ് ഫൗണ്ടറും മാനേജിങ് ഡയറക്ടറും ആയ മുഹമ്മദ് മദനി സംസാരിക്കുന്നു. ജൂണ്‍ 6 ന് രാവിലെ 11 മണിക്ക് സ്വന്തം വിധി സ്വയം എഴുതാന്‍ – Shape Your Destiny എന്ന വിഷയത്തില്‍ പ്രശസ്ത കോര്‍പ്പറേറ്റ് ട്രെയിനര്‍ ആയ ഷമീം റഫീഖ് സംസാരിക്കുന്നു.

രജിസ്റ്റര്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അല്ലെങ്കില്‍

7510945000 എന്ന നമ്പറിലേക്ക് വിളിക്കുക

Story highlights: Logic School of Management webinar