കുരുന്ന് ഗായകര്‍ക്കൊപ്പം ‘കിം കിം’ പാട്ട് പാടി ചുവടുവെച്ച് മഞ്ജു വാര്യര്‍

June 13, 2021
Manju Warriar kim kim song in Flowers Top Singer

സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച പാട്ടാണ് കിം കിം…. മഞ്ജുവാര്യര്‍ ആലപിച്ച പാട്ട് ഇതിനോടകംതന്നെ ഹിറ്റായി. ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. കിം കിം ചലഞ്ചിന്റെ പല വേര്‍ഷനുകളും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടിയിരുന്നു.

ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍-2 ല്‍ അതിഥിയായെത്തിയപ്പോഴും മഞ്ജു വാര്യര്‍ കിം കിം ഗാനം ആലപിച്ചു. അതും ടോപ് സിംഗര്‍ 2- ലെ കുരുന്ന് ഗായക പ്രതിഭകള്‍ക്കൊപ്പം. പാട്ടിനൊപ്പം രസകരമായി താരം ചുവടുവയ്ക്കുകയും ചെയ്തു.

ബി കെ ഹരിനാരയണന്റേതാണ് ഗാനത്തിലെ വരികള്‍. റാം സുരേന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. അതേസമയം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ തന്നെ സംവിധാനവും ക്യാമറയും നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

Read more: ‘രക്ഷകാ…’; വിപിനച്ചനൊപ്പം ചേര്‍ന്ന് മിയയും പാടി: വൈറല്‍ വിഡിയോ

മഞ്ചുവാര്യരും കാളിദാസ് ജയറാമുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ് തുടങ്ങിയ വലിയ താരനിരകള്‍ ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം മുഴുനീള എന്റെര്‍റ്റൈനെര്‍ ആയിരിക്കുമെന്നാണ് സൂചന. സന്തോഷ് ശിവന്‍ – മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്.

Story highlights: Manju Warriar kim kim song in Flowers Top Singer