സിദ് ശ്രീറാമിന്റെ ശബ്ദത്തിൽ ഉള്ളു തണുപ്പിക്കുന്ന മനോഹര ഗാനം- ‘നെട്രിക്കണ്ണി’ലെ ആദ്യ ഗാനമെത്തി

June 9, 2021

നയൻ‌താര അന്ധകഥാപത്രമായി എത്തുന്ന ചിത്രമാണ് നെട്രിക്കൺ. വിഘ്‌നേഷ് ശിവന്റെ പ്രൊഡക്ഷനിൽ ഒരുങ്ങുന്ന ‘നെട്രികൺ’ നയൻതാരയുടെ 65-ാമത്തെ ചിത്രം കൂടിയാണ്. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിലെ മനോഹരമായൊരു ഗാനം എത്തി. സിദ് ശ്രീറാമിന്റെ ശബ്ദത്തിൽ ഉള്ളു തണുപ്പിക്കുന്ന മനോഹര ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

നയൻതാരയെ നായികയാക്കി വിഘ്‌നേഷ് ശിവൻ ഒരുക്കിയ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ അഞ്ചാം വാർഷികത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയത്. ഇതേപേരിൽ 1981ൽ രജനികാന്ത് നായകനായ ചിത്രം റിലീസ് ചെയ്തിരുന്നു.

Read More: നൃത്തവും, പാചകവും, കവിതകളും; പുസ്തക ശേഖരം പരിചയപ്പെടുത്തി ശോഭന

അതേസമയം, നിഴൽ എന്ന മലയാള ചിത്രത്തിലാണ് നയൻതാര ഏറ്റവും ഒടുവിൽ വേഷമിട്ടത്. അതോടൊപ്പം വിജയ് സേതുപതിയുടെ നായികമാരായി നയൻതാരയും സാമന്തയും എത്തുന്ന പുതിയ ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’. ചിത്രത്തിന്റെ രചനയും സംവിധാനവും വിഘ്‌നേശ് ശിവൻ തന്നെയാണ്. സാമന്തയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’.

Story highlights- netrikkan first single out now