‘കെജിഎഫ്’ സംവിധായകന്റെ ചിത്രത്തിൽ ജൂനിയർ എൻടിആറിനൊപ്പം വിജയ് സേതുപതി

June 16, 2021

തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ നടനായി മാറിയിരിക്കുകയാണ് വിജയ് സേതുപതി. വിവിധ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളിലാണ് വിജയ് സേതുപതി വേഷമിടുന്നത്. പത്തോളം ചിത്രങ്ങളാണ് വിജയ് സേതുപതി നായകനായും വില്ലനായും അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ, തെലുങ്കിലെ ബിഗ് ബജറ്റ് ചിത്രത്തിൽ വേഷമിടാൻ ഒരുങ്ങുകയാണ് താരം.

കെജിഎഫ്-ലൂടെ പ്രസിദ്ധനായ പ്രശാന്ത് നീൽ, ജൂനിയർ എൻ ടി ആറിനെ നായകനാക്കി ചിത്രത്തിൽ വിജയ് സേതുപതിയും വേഷമിടുന്നു. ചിരഞ്ജീവി നായകനായ ‘സായ് റാ നരസിംഹ റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി തെലുങ്കിലേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ വളരെ ശ്രദ്ധേയമായ വേഷമാണ് നടൻ ചെയ്തത്. അടുത്തിടെ പുറത്തിറങ്ങിയ ‘ഉപ്പേന’ എന്ന റൊമാന്റിക് തെലുങ്ക് ചിത്രത്തിലും നടൻ വേഷമിട്ടിരുന്നു.

Read More: ഓൺലൈൻ ക്ലാസുകളുടെ ലിങ്കോ പാസ്‌വേഡോ കൈമാറരുത്; വ്യാജവിദ്യാർത്ഥികളെക്കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ്

 ഇപ്പോഴിതാ, ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കുകയാണ് വിജയ് സേതുപതി. മുൻപ്, ആമിർ ഖാന്റെ ‘ലാൽ സിംഗ് ചദ്ദ’യിൽ അഭിനയിക്കേണ്ടതായിരുന്നു വിജയ് സേതുപതി. എന്നാൽ പിന്നീട് അത് നടന്നില്ല. ഇപ്പോൾ ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത മാനഗരത്തിന്റെ ബോളിവുഡ് റീമേക്കിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്.പ്രസിദ്ധ ഛായാഗ്രാഹകൻ സന്തോഷ് ശിവനാണ് ഈ റീമേക്ക് സംവിധാനം ചെയ്യുന്നത്.

Story highlights- Prashanth Neel plans to rope Vijay Sethupati in his next