പാട്ടുവേദിയിലെ കുട്ടിക്കുറുമ്പുകൾ ചേർന്ന് പാടി, ‘കൺമണി അൻപോട് കാതലൻ നാൻ എഴുതും കടിതമേ..’- വിഡിയോ

June 14, 2021

മാസ്മരിക നിമിഷങ്ങൾ പിറക്കുന്ന വേദിയാണ് ടോപ് സിംഗർ സീസൺ 2. കുഞ്ഞു ഗായകർ പാട്ടിന്റെ മനോഹര നിമിഷങ്ങളാണ് ടോപ് സിംഗറിലൂടെ സമ്മാനിക്കുന്നത്. പാട്ടിന്റെ ആഘോഷ രാവൊരുക്കുന്ന ടോപ് സിംഗർ സ്റ്റാർ നൈറ്റിലെ ഒരു മനോഹര പ്രകടനമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

പാട്ടുവേദിയിലെ കുഞ്ഞു മിടുക്കൻ ശ്രീദേവും കുറുമ്പികളായ മിയയും മേഘ്‌നയും ചേർന്ന് ആലപിച്ച ഗാനമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ‘കൺമണി അൻപോട് കാതലൻ നാൻ എഴുതും കടിതമേ..’ എന്ന ഗാനമാണ് മൂവർസംഘം ആലപിക്കുന്നത്. ഗുണ എന്ന സിനിമയിൽ ഇളയരാജ സംഗീതം നൽകിയ ഗാനമാണിത്. എസ് വരലക്ഷ്മി, കെ ജെ യേശുദാസ്, എസ ജാനകി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Read More: ധനുഷിനൊപ്പം ജോജുവും ഐശ്വര്യ ലക്ഷ്മിയും; റിലീസിനൊരുങ്ങി ‘ജഗമേ തന്തിരം’

മലയാള ടെലിവിഷൻ കാഴ്ചക്കാരിലെ സംഗീതപ്രേമികളുടെ ഇഷ്ട പരിപാടിയാണ് ടോപ് സിംഗർ. ആദ്യ സീസണിൽ സീതാലക്ഷ്മിയാണ് വിജയിയായത്. ഫിനാലെ വേദിയിൽ തന്നെ ടോപ് സിംഗർ സീസൺ 2 ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രണ്ടാം സീസൺ ആരംഭിച്ചപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്.

Story highlights- top singer contestants tamil song performance