രാജ്യത്ത് പുതിയതായി സ്ഥിരീകരിച്ചത് 41,649 കൊവിഡ് കേസുകൾ, മരണം 593

July 31, 2021

കൊറോണ വൈറസ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് രോഗികളുട എണ്ണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാല്പത്തിനായിരത്തിന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 41,649 പുതിയ കേസുകളാണ്. ഇതോടെ നിലവിലെ കൊവിഡ് ബാധിതരുടെ എണ്ണം 3,16,13,993 ആയി. 593 മരങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു ദിവസം കൊണ്ട് രോഗമുക്തി നേടിയവരുടെ എണ്ണം 37,291. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,07,81,263 ആയി ഉയർന്നു.

അതേസമയം രാജ്യത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 20,772 കൊവിഡ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,701 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,56,951 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 

Story highlights: 41,649 covid cases reported in india