രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 43,654 പേര്‍ക്ക്

July 28, 2021
India reports 18,870 new Covid cases

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി നമ്മുടെ രാജ്യത്തെ അലട്ടിതുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുന്നുണ്ടെങ്കിലും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ നാം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടിയിരിക്കുന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,654 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,14,84,605 പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് ബാധിച്ചത്. നിലവില്‍ 3,99,436 പേരാണ് രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.

Read more: മീരാഭായ് ചാനുവിന്റെ ഒളിമ്പിക്‌സ് പ്രകടനം അനുകരിക്കുന്ന കൊച്ചുമിടുക്കി; അഭിനന്ദനങ്ങളുമായി സോഷ്യല്‍മീഡിയ

കഴിഞ്ഞ ഒരു ദിവസത്തിനിടെ രാജ്യത്ത് 640 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 4,22,022 പേരുടെ ജീവനാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് കവര്‍ന്നത്. 97.39 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Story highlights: 43,654 Fresh COVID-19 Cases In India