‘ഒത്തിരി സംതൃപ്തി നൽകിയ ഒരു സിനിമയുടെ ഓർമ്മയ്ക്കായി’; അത്ഭുതദ്വീപിലെ അപൂർവ്വ ചിത്രവുമായി വിനയൻ

July 28, 2021

മലയാളികളുടെ പ്രിയ സംവിധായകനാണ് വിനയൻ. എൺപതുകളിൽ ‘ആയിരം ചിറകുള്ള മോഹം’ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് എത്തിയ വിനയൻ, ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ സംവിധായകനാകുകയായിരുന്നു. ഒട്ടേറെ ചിത്രങ്ങളിലൂടെ വിസ്മയിപ്പിച്ച വിനയന്റെ ഏറെ ശ്രദ്ധേയമായ സിനിമയായിരുന്നു അത്ഭുതദ്വീപ്.

പൃഥ്വിരാജ്, ഗിന്നസ് പക്രു, ജഗതി ശ്രീകുമാർ, മല്ലിക കപൂർ എന്നിവരെല്ലാം വേഷമിട്ട അത്ഭുതദ്വീപിൻറെ കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് വിനയൻ ആണ്. ഈ ചിത്രത്തിലൂടെയാണ് പക്രു എന്ന അജയ് കുമാർ ഗിന്നസ് ബുക്കിൽ ഇടം നേടിയത്. ഒട്ടേറെ ഓർമ്മകൾ വിനയനും പ്രേക്ഷകർക്കും സമ്മനിച്ച സിനിമയിലെ ഒരു അപൂർവ്വ ചിത്രം പങ്കുവെച്ചിരിക്കുകയാണ് വിനയൻ.

ചിത്രത്തിൽ ഒട്ടേറെ പൊക്കം കുറഞ്ഞ കലാകാരന്മാർ വേഷമിട്ടിരുന്നു. ഇവർക്കെല്ലാം ഒപ്പം വിനയൻ ഇരിക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ‘ഒത്തിരി സംതൃപ്തി നൽകിയ ഒരു സിനിമയുടെ ഓർമ്മയ്ക്കായി’ എന്ന ക്യാപ്ഷനൊപ്പമാണ് വിനയൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

1999ൽ ഇറങ്ങിയ ‘ആകാശഗംഗ’യും ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ ഗംഭീര വിജയമായതോടെയാണ് വിനയൻ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയത്. ഇപ്പോൾ വർഷത്തിൽ ഒരു ചിത്രം എന്ന രീതിയിലാണ് വിനയൻ സിനിമ ചെയ്യുന്നത്. 2018ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ചാലക്കുടിക്കാരൻ ചങ്ങാതി’. കലാഭവൻ മണിയുടെ ജീവിതവും ദുരൂഹ മരണവുമൊക്കയാണ് വിനയൻ പങ്കുവെച്ചത്.

Read More:കലിപ്പ് ലുക്കിൽ പൃഥ്വിരാജ് സുകുമാരൻ; ‘കുരുതി’ പ്രേക്ഷകരിലേക്ക്

2019ൽ ‘ആകാശഗംഗ’ക്ക് രണ്ടാം ഭാഗമൊരുക്കിയ വിനയൻ ഇനി ജയസൂര്യയെ നായകനാക്കി ഒരു ചിത്രവും മോഹൻലാലിനെ നായകനാക്കി മറ്റൊരു ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനോടൊപ്പം തന്നെ സിജു വിൽസനെ നായകനാക്കി പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രവും ഒരുക്കുന്നുണ്ട്.

Story highlights- athbhuthadweepu rare location photo