യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടി ഇന്ത്യയിലെ ധോലവീര; അറിയാം ഈ നഗരത്തെ

July 28, 2021

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടി ഗുജറാത്തിലെ ധോലവീര നഗരം. ഹാരപ്പൻ കാലഘട്ടത്തിലെ അതിപുരാതനമായ ഈ നഗരം കൂടി പട്ടികയിൽ ഇടംനേടിയതോടെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടുന്ന ഇന്ത്യയിലെ നാല്പതാമത്തെ ഇടമായി മാറി ധോലവീര. ഇന്ത്യയിലെ അതിപുരാതനമായ ഈ നഗരത്തിന് ഏകദേശം 4500 ഓളം വർഷങ്ങളുടെ പഴക്കമുണ്ട്.

ബിസി 2900 മുതൽ 1500 വരെ ഇന്ത്യയിൽ നിലനിന്നിരുന്ന ഹാരപ്പൻ സംസ്‌കാരത്തിന്റെ എല്ലാ തെളിവുകളും അവേശിപ്പിക്കുന്നുണ്ട് ഈ നഗരത്തിൽ. അതേസമയം ഈ സംസ്കാരത്തിന്റെ എല്ലാ അവശേഷിപ്പുകളും നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടിരുന്നതിനാലാണ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടാൻ ഈ നഗരത്തിന് സാധിച്ചത്.

Read also: സ്വപ്നം കണ്ടതുപോലൊരു ജീവിതം ആരംഭിക്കാനൊരുങ്ങി റോയ്; പകരം വീട്ടാനൊരുങ്ങി ഡെയ്‌സിയും, സംഭവബഹുലമായ കഥാമുഹൂർത്തങ്ങളുമായി പ്രിയങ്കരി

1968 ലാണ് ഈ ഇടം ഗവേഷകർ കണ്ടെത്തിയത്. കല, നിർമാണം, ഭരണം, വ്യാപാരം, ജലസേചനം, നാഗരാസൂത്രണം എന്നിവയാൽ സവിശേഷമായിരുന്നു ഈ ഇടം. അതേസമയം ധോലവീരയ്ക്ക് പുറമെ രാമപ്പ ക്ഷേത്രത്തേയും യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് കമ്മറ്റിയുടെ 44 -മത് സമ്മേളനത്തിലാണ് ഇന്ത്യയിലെ ഈ രണ്ട് ഇടങ്ങളെയും ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.

Story highlights; dholavira in unescos world heritage site lists