2020ൽ ജനിച്ച ഈ പെൺകുട്ടിക്ക് കൺമുന്നിലുള്ളതെല്ലാം സാനിറ്റൈസറാണ്- രസികൻ വിഡിയോ

July 20, 2021

ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ആശങ്കകൾ സൃഷ്ടിച്ചതിനൊപ്പം പുതിയൊരു ജീവിതരീതിയും 2020 മുതൽ ലോകം കൊവിഡ് മഹാമാരിയിലൂടെ സ്വീകരിച്ചുകഴിഞ്ഞു. വളരെയധികം വെല്ലുവിളി സൃഷ്ടിച്ച അവസ്ഥയോട് ആളുകൾ ഇണങ്ങി. മാസ്ക്കും സാനിറ്റൈസറും ജീവിതത്തിന്റെ ഭാഗമായി മാറി. ന്യൂ നോർമൽ ജീവിതം എല്ലാവരും ഉൾക്കൊണ്ടുകഴിഞ്ഞു എന്നുപറയാം.

എന്നാൽ 2020ൽ ജനിച്ച കുട്ടികൾക്ക് അവർ ജനിച്ച സാഹചര്യം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്. മാസ്ക് ധരിച്ച മുഖങ്ങളും സാനിറ്റൈസറും അവരുടെ ജീവിതത്തിന്റെ ഭാഗമാണ് ജനനം മുതൽതന്നെ. കുഞ്ഞുങ്ങൾ അവരുടെ മാതാപിതാക്കളും മുതിർന്നവരും എപ്പോഴും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നത് കണ്ടാണ് വളരുന്നത്. അതുകൊണ്ടുതന്നെ ആ സമയത്ത് ജനിച്ച കുട്ടികളിൽ ഈ ശീലം സ്വാഭാവികമായി തന്നെയുണ്ട്. കാണുന്നതെല്ലാം സാനിറ്റൈസർ ആണെന്ന് അവർ ധരിക്കുകയാണ്. അത്തരത്തിലൊരു രസകരമായ വിഡിയോ ശ്രദ്ധേയമാകുന്നു.

2020 ൽ ജനിച്ച ഒരു പെൺകുട്ടി എല്ലാം ഹാൻഡ് സാനിറ്റൈസർ ആണെന്ന് വിചാരിക്കുകയാണ്. സാനിറ്റൈസർ സ്റ്റാൻഡ് പോലെ തോന്നിക്കുന്ന എല്ലായിടത്തും പോയി കയ്യുകൾ നീട്ടുന്നതും പുരട്ടുന്നതും ഈ പെൺകുട്ടി പതിവാക്കിയിരിക്കുകയാണ്.

Read More: നഴ്‌സറിപാട്ട് പഠിച്ചാൽ യുകെജിയിലെ പുസ്തകങ്ങളും ബാഗും സമ്മാനം; പക്രുവിന് മേഘ്‌നക്കുട്ടിയുടെ ഓഫർ

പെൺകുട്ടി റോഡരികിലെ ലൈറ്റ് പോസ്റ്റുകളുടെയും ഇലക്ട്രിക് സർക്യൂട്ടുകളുടെയും ചുവട്ടിലേക്ക് എത്തി കൈകൾ നീട്ടും. 2.4 ദശലക്ഷത്തിലധികം കാഴ്‌ചക്കാരെയും 73,000 ലധികം ലൈക്കുകളും നേടിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

Story highlights- Everything is a sanitizer right before the eyes of this girl born in 2020