‘അറിവിന്റെ കടലിലെ ഒരു തുള്ളി’- ചിത്രം പങ്കുവെച്ച് മമ്മൂട്ടി

July 14, 2021

സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്തതുകൊണ്ട് നടൻ മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെയേറെ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ, സെൽഫ് പോട്രെയ്റ്റ് ചിത്രവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. ‘അറിവിന്റെ കടലിലെ ഒരു തുള്ളി’ എന്ന കുറിപ്പിനൊപ്പം പുസ്തകങ്ങൾക്ക് ഇടയിൽ നിൽക്കുകയാണ് താരം.

മുടി നീട്ടി വളർത്തിയ ലുക്കിലാണ് താരം.  കഴിഞ്ഞ കുറച്ചുമാസങ്ങളായി മമ്മൂട്ടി ഭീഷ്മപർവ്വം എന്ന സിനിമയുടെ ഒരുക്കത്തിലാണ്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവ്വത്തിലെ ലുക്കാണിത്. പ്രായം എഴുപതിലേക്ക് എത്തുമ്പോഴും ഫിറ്റ്നസിന്റെ കാര്യത്തിലും അഭിനയത്തിന്റെ കാര്യത്തിലും മമ്മൂട്ടി മികവ് പുലർത്തുന്നു.

Read More: ബോക്‌സറായി നിറഞ്ഞാടി ആര്യ; ആവേശം നിറച്ച് പാ രഞ്ജിത്ത് ചിത്രത്തിന്റെ ട്രെയ്‌ലർ

അതേസമയം, ബിലാലിനായി കാത്തിരുന്ന പ്രേക്ഷകർക്കായി ‘ഭീഷ്മപർവ്വം’ എന്ന ചിത്രത്തിൽ മാസ്സ് ലുക്കിലാണ് എത്തുന്നത്. അമൽ നീരദ് ചിത്രത്തിലേക്കുള്ള ലുക്കാണെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയതോടെയാണ് കൂടുതൽ വിവരങ്ങൾ ആരാധകരിലേക്ക് എത്തിയത്. മുൻപ് മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ബിഗ് ബി’. 2007 ഏപ്രിലിൽ ആയിരുന്നു കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘ബിഗ് ബി’ റിലീസ് ചെയ്തത്. നാല് സഹോദരന്മാരെ ആസ്പദമാക്കി വന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ബിലാൽ എന്ന കഥാപാത്രത്തിനൊപ്പം മനോജ് കെ ജയൻ, ബാല, സുമിത് നവൽ എന്നിവരാണ് വേഷമിട്ടത്.

Story highlights- mammootty new photo