വെല്ലുവിളികളെ അതിജീവിച്ച് മോഡലായ പാത്തു ഫാത്തിമയുടെ ഒരു രസികന്‍ പാട്ട്: വിഡിയോ

July 29, 2021
Pathu Fathima comedy song in Flowers Star Magic

പാത്തു ഫാത്തിമ, വെറുമൊരു പേരല്ല. ആത്മവിശ്വാസത്തിന്റേയും കരുത്തിന്റേയും പ്രതീകമാണ്. അതിനുമപ്പുറം അനേകര്‍ക്ക് സ്വന്തം ജീവിതം കൊണ്ടുതന്നെ പ്രചോദനമേകുന്ന മിടുക്കിയാണ്. പ്രതിസന്ധികളേയും വെല്ലുവിളികളേയും തരണം ചെയ്ത് ജീവിത വിജയം നേടുകയാണ് ഈ മിടുക്കി.

പാത്തു ഫാത്തിമ ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക് വേദിയിലുമെത്തി. രസകരമായ പാട്ടിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ഈ മിടുക്കി മറന്നില്ല. രസകരമായ കോമഡിപ്പാട്ടിലൂടെ താരം പ്രേക്ഷകരുടെ മുഖത്ത് ചിരി വിരിയിച്ചു. ഇന്‍സ്റ്റഗ്രാം റീല്‍സിലും തരംഗം സൃഷ്ടിച്ചിരിക്കുകയാണ് പാത്തു ഫാത്തിമയുടെ പേരയ്ക്കാ പാട്ട്.

Read more: കുഞ്ഞനിയനെ പാടിയുറക്കുന്ന താരാട്ട് പാട്ട് ഗംഭീരമായി പാടി വൃദ്ധിക്കുട്ടി

അറിയപ്പെടുന്ന മോഡലാണ് പാത്തു ഫാത്തിമ. 2021 ലെ ഏഷ്യന്‍ ഫാഷന്‍ അവാര്‍ഡ് ടൈറ്റില്‍ വിന്നറും. കൃത്രിമമായി വെച്ചുപിടിപ്പിച്ചതാണ് ഫാത്തുവിന്റെ ഒരു കാല്‍. ജന്മാന ഒരു കാലിന്റെ വളര്‍ച്ച കുറവായിരുന്നു. പ്ലസ് ടു വിന് പഠിക്കുമ്പോഴാണ് ഒരു കാല്‍ മുറിച്ച് മാറ്റേണ്ടി വന്നത്. പിന്നീട് കൃത്രിമ കാലിലായി ജീവിതം.

പക്ഷെ എവിടേയും തളര്‍ന്നില്ല. ഒരു മോഡലാവുക എന്ന ലക്ഷ്യത്തിലേക്ക് സഞ്ചരിച്ചു. പലരും പിന്തിരിപ്പിച്ചെങ്കിലും തന്റെ സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു പാത്തുവിന്. ആ ആത്മവിശ്വാസമാണ് ഈ മിടുക്കിയ്ക്ക് കരുത്തായതും. കൊല്ലം സ്വദേശിനിയാണ് പാത്തു ഫാത്തിമ. കൊല്ലം എസ്എന്‍ കോളജില്‍ ബി എ ഫിലോസഫി വിദ്യാര്‍ത്ഥിനികൂടിയാണ് ഈ മിടുക്കി.

Story highlights: Pathu Fathima comedy song in Flowers Star Magic