ഗോത്ര സമൂഹത്തിനോടൊപ്പം പരമ്പരാഗത നൃത്തവുമായി ശോഭന- വിഡിയോ

മലയാളികളുടെ മനസ്സിൽ എന്നും മായാത്ത കഥാപാത്രങ്ങളിലൂടെ സജീവമായിരിക്കുന്ന നടിയാണ് ശോഭന. അഭിനേത്രി എന്നതിലുപരി നർത്തകി എന്നറിയപ്പെടാനാണ് ശോഭന ആഗ്രഹിക്കുന്നത്. സിനിമയിൽ നിന്നും മാറി വർഷങ്ങളായി കലാർപ്പണ എന്ന നൃത്തവിദ്യാലയവുമായി സജീവമാണ് ശോഭന. വിദ്യാർത്ഥികൾക്കും കലാർപ്പണയിലെ മറ്റു അധ്യാപകർക്കൊപ്പവും നൃത്തവുമായി എത്താറുണ്ട് നടി.

ഇപ്പോഴിതാ, ഗോത്ര സമൂഹത്തിനൊപ്പം അവരുടെ പരമ്പരാഗത നൃത്തം ചെയ്യുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ശോഭന. ഈ നൃത്തം ഊഹിക്കാമോ എന്ന ചോദ്യവുമായാണ് ശോഭന വിഡിയോ പങ്കുവെച്ചിരിക്കുന്നത്. തട്ടടവ് പോലെയാണ് ഇത് എന്നും ശോഭന പറയുന്നു.

നർത്തകിയിൽ നിന്നും അഭിനയലോകത്തേക്ക് ചേക്കേറിയ താരമാണ് ശോഭന. ഒട്ടേറെ നൃത്തവിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ ശോഭന പങ്കുവയ്ക്കാറുണ്ട്. കലാർപ്പണ എന്ന ഡാൻസ് സ്‌കൂളുമായി ചെന്നൈയിൽ തിരക്കിലാണ് നടി. അതിനിടയിലാണ് വിദ്യാർത്ഥികൾക്കും മറ്റു നൃത്താധ്യാപകർക്കും ഒപ്പം ശോഭന നൃത്ത വിഡിയോകൾ പങ്കുവയ്ക്കുന്നത്.

Read More: സത്താറിന് ശേഷം വീണ്ടും തമിഴിലേക്ക്; പാ രഞ്ജിത്ത് ചിത്രത്തിൽ നായകനായി കാളിദാസ്

അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയ ശോഭന വീണ്ടും ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ചലച്ചിത്രരംഗത്തേക്ക് മടങ്ങിയെത്തിയത്. ഈ സിനിമയിലെ താരത്തിന്റെ നൃത്തപ്രകടനവും ശ്രദ്ധേയമാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

Story highlights- shobhana tribal dance