‘അന്നത്തെ ആ പതിനാറുകാരിയിൽ വിശ്വസിച്ചതിന് നന്ദി’: ആദ്യ ഗാനത്തിന്റെ ഓർമകളിൽ ശ്രേയ ഘോഷാൽ

July 15, 2021

ഇന്ത്യൻ സംഗീതലോകത്തിന് സുപരിചിതയായ ഗായികയാണ് ശ്രേയ ഘോഷാൽ… ശബ്ദമാധുര്യംകൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത ശ്രേയ, ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ പാട്ട് പ്രേമികളുടെ ഹൃദയം കവർന്ന ഗായികയാണ്. 2002 ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ശ്രേയ ചുവടുവയ്ക്കുന്നത്.

സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ബോളിവുഡ് ചിത്രത്തിലൂടെ ചലച്ചിത്രപിന്നണി ഗാനരംഗത്ത് എത്തിയ താരം ഇപ്പോൾ തന്റെ ആദ്യ ഗാനത്തിന്റെ ഓർമകൾ പങ്കുവക്കുകയാണ്. ചിത്രം പുറത്തിറങ്ങി പത്തൊൻപത് വർഷം പിന്നിടുമ്പോഴാണ് ആദ്യ ഗാനത്തിന്റെ ഓർമകൾ ശ്രേയ പങ്കുവയ്ക്കുന്നത്.

‘പത്തൊൻപത് വർഷങ്ങൾക്ക് മുൻപ് എക്കാലത്തെയും ഹിറ്റ് ചിത്രമായ ദേവദാസിലെ ഗാനം പാടിയാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് ശ്രേയ ഘോഷാൽ എത്തുന്നത്. ആരാധക ഹൃദയങ്ങളിൽ ഇന്നും തങ്ങി നിൽക്കുന്ന മനോഹര ഗാനം പാടാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണ്. അന്നത്തെ ആ നിമിഷങ്ങളെല്ലാം ഇന്നും മനസിൽ നിറഞ്ഞു നിൽക്കുന്നു. അന്ന് ആ പതിനാറ് വയസുകാരിയെ വിശ്വസിച്ചതിനും പാടാൻ അവസരം തന്നതിനും സഞ്ജയ് ലീല ബൻസാലിയോട് എന്നും കടപ്പെട്ടിരിക്കുന്നു’ എന്നും ശ്രേയ ഘോഷാൽ കുറിച്ചു.’

Read also:മഞ്ഞുരുകൽ ഭീഷണിയിൽ അന്റാർട്ടിക്ക; ഭൂമിയെ സംരക്ഷിക്കാൻ മഞ്ഞ് പാളിയെ പുതപ്പിച്ച് വിദഗ്ധർ

ഏതു ഭാഷയിലെ ഗാനം ആലപിക്കുമ്പോഴും ആ ഭാഷയിലെ ഉച്ചാരണം പരമാവധി മനോഹരമാക്കുന്നു എന്നത് തന്നെയാണ് ശ്രേയയെ ഏറെ വ്യത്യസ്തമാക്കുന്നതും. ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് 2002, 2005, 2007, 2008 എന്നീ വർഷങ്ങളിലായി നാലുതവണ ലഭിച്ച ഗായികകൂടിയാണ് ശ്രേയ ഘോഷാൽ.

Story Highlights: shreya ghoshal shares memories of her devdas song