ഇതാണ് കുടുംബ നൃത്തം- വൃദ്ധി വിശാലിനൊപ്പം തകർപ്പൻ നൃത്തവുമായി അച്ഛനും അമ്മയും

July 24, 2021

സീരിയൽ നടൻ അഖിൽ ആനന്ദിന്റെ വിവാഹ വേദിയിൽ തകർപ്പൻ നൃത്ത ചുവടുകളുമായി ആരാധകരെ സമ്പാദിച്ച കൊച്ചുമിടുക്കിയാണ് വൃദ്ധി വിശാൽ. ആദ്യമായി സ്റ്റേജിൽ കയറിയ ചമ്മലൊന്നുമില്ലാതെ വിസ്മയിപ്പിച്ച വൃദ്ധി അഭിനയത്തിലും തിളങ്ങുകയാണ്. സാറാസിലെ കുഞ്ഞിപ്പുഴുവായി എത്തി വിസ്മയിപ്പിച്ച വൃദ്ധി വിശാൽ പൃഥ്വിരാജിനൊപ്പം കടുവയിലും വേഷമിടുന്നുണ്ട്.

സാറാസിലെ വേഷം ഹിറ്റായതോടെ സ്റ്റാർ മാജിക്കിലും കുടുംബ സമേതം എത്തിയിരിക്കുകയാണ് വൃദ്ധി വിശാൽ. അച്ഛൻ വിശാൽ കണ്ണനും ‘അമ്മ ഗായത്രിക്കും ഒപ്പമാണ് വൃദ്ധി വേദിയിലേക്ക് എത്തിയത്. തകർപ്പൻ ചുവടുകളുമായി എത്തിയ വൃദ്ധിക്കൊപ്പം നർത്തകരായ അച്ഛനും അമ്മയും ചേർന്നതോടെ സ്റ്റാർ മാജിക് ഉണർന്നു.

കൊറിയോഗ്രാഫറാണ് വൃദ്ധിയുടെ അച്ഛൻ വിശാൽ. അമ്മയും അതേ പ്രൊഫഷനാണ്. വൃദ്ധിയ്ക്ക് ഒരു കുഞ്ഞനിയനുമുണ്ട്. അതേസമയം, ഒന്നര വർഷത്തിന് ശേഷമാണ് വൃദ്ധിയുടെ അമ്മ ഗായത്രി ഒരു വേദിയിൽ നൃത്തം ചെയ്യുന്നത്. അത്രയും ആവേശത്തോടെയാണ് ഗായത്രി വേദിയിൽ ചുവടുവെച്ചത്.

Read More: ഒളിമ്പിക്സിൽ ആദ്യ മെഡൽ തിളക്കത്തിൽ ഇന്ത്യ; മീരാബായ് ചാനുവിലൂടെ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ

ഇത്ര ചെറുപ്രായത്തിൽ തന്നെ നൃത്തത്തിലും പാട്ടിലും കഴിവുതെളിയിച്ച വൃദ്ധി ശ്രദ്ധേയയായ സീരിയൽ താരവുമാണ്. അഭിനയത്തിലും മിടുക്കിയായ വൃദ്ധി നിരവധി പരസ്യ ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയിട്ടുണ്ട്. കൊച്ചി കുമ്പളങ്ങി സ്വദേശികളാണ് വിശാലും ഗായത്രിയും.

Story highlights- vridhi vishal dancing with family