ചലിക്കുന്ന ഓര്‍ക്കിഡ് പുഷ്പങ്ങളോ…?; കൗതുകം നിറയ്ക്കുന്ന കാഴ്ചയ്ക്ക് പിന്നില്‍…

August 19, 2021
A video featuring three orchid mantises 

മനുഷ്യരുടെ ചിന്തകള്‍ക്കും വര്‍ണനകള്‍ക്കുമെല്ലാം അതീതമാണ് പ്രപഞ്ചം എന്ന വിസ്മയം. അതുകൊണ്ടുതന്നെ പ്രകൃതിയെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചുമൊക്കെയുള്ള മനുഷ്യന്റെ പഠനങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പലപ്പോഴും നമുക്കു മുന്നില്‍ പ്രത്യക്ഷമാകുന്ന പ്രകൃതിയിലെ പ്രതിഭാസങ്ങളും ചില ജീവജാലങ്ങളുമൊക്കെ കൗതുകം നിറയ്ക്കാറുമുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും ഒരു ചെറു പ്രാണിയുടെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങളാണ്. ആദ്യ കാഴ്ചയില്‍ ഇത് ഒരു ഓര്‍ക്കിഡ് പുഷ്പം ആണെന്നേ തോന്നൂ. നിറവും രൂപവുമെല്ലാം അതുപോലെതന്നെ. ഒരു സ്ത്രീയുടെ കൈയിലെ പൂക്കള്‍ പോലെയാണ് ആദ്യം തോന്നുക. എന്നാല്‍ ഇതൊരു ചെറിയ പ്രാണിയാണ്.

Read more: നൃത്തംചെയ്തുകൊണ്ട് കാലുകളാൽ മോഹൻലാലിൻറെ മുഖം വരച്ച് അതുല്യ കലാകാരി- വിഡിയോ

ഓര്‍ക്കിഡ് പുഷ്പത്തിനോട് സാമ്യമുള്ളതിനാല്‍ ഓര്‍ക്കിഡ് മാന്റിസ് എന്നാണ് ഈ ചെറു പ്രാണി അറിയപ്പെടുന്നത്. ഇന്ത്യയുടെ വെസ്റ്റേണ്‍ ഗാഡ്സില്‍ ഇവയെ കാണാന്‍ സാധിക്കും. വെള്ള നിറത്തിലും ഇളം പിങ്ക് നിറത്തിലുമൊക്കെയാണ് സാധാരണ ഇവയെ കാണാറ്.

Story highlights: A video featuring three orchid mantises