അടുക്കളയില്‍ നിന്നും ഭക്ഷണം മോഷ്ടിയ്ക്കാന്‍ വളര്‍ത്തു നായയുടെ തന്ത്രം: വൈറല്‍ വിഡിയോ

August 21, 2021

രസകരമായ ഒരു മോഷണ ദൃശ്യമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഒരു നായയാണ് മോഷ്ടാവ്. അടുക്കളയില്‍ നിന്നും ഭക്ഷണം മോഷ്ടിയ്ക്കുന്ന വളര്‍ത്തു നായയുടെ ദൃശ്യങ്ങളാണ് കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നത്. കൗശലക്കാരനായ നായയുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു.

അതിവിദഗ്ധമായാണ് വളര്‍ത്തു നായയുടെ മോഷണം. ഭക്ഷണം അല്‍പം ഉയരത്തിലായതിനാല്‍ നായ ഒരു ബുദ്ധിപരമായ നീക്കം തന്നെ നടത്തുന്നതും വിഡിയോയില്‍ കാണാം. അടുക്കളയിലുള്ള ഒരു കസേര മുന്‍കാലുകള്‍ക്കൊണ്ട് തള്ളി നീക്കി ഭക്ഷണം ഇരിക്കുന്നിടത്ത് നായ കൊണ്ടുവന്ന് വയ്ക്കുന്നു. അതില്‍ക്കയറിയിരുന്നാണ് ഭക്ഷണം കഴിച്ചത്. എന്തായാലും ഈ തന്ത്രം സൈബര്‍ ഇടങ്ങളില്‍ വൈറലായി.

Read more: പാമ്പുകള്‍ക്ക് മാളമുണ്ട്…; ശ്രഹരിയുടെ ഗംഭീര ആലാപനത്തിന് കൈയടിക്കാതിരിക്കാനാവില്ല

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. വളരെ വേഗത്തില്‍ ജനശ്രദ്ധ നേടുന്ന ഇത്തരം ദൃശ്യങ്ങളെ വൈറല്‍ക്കാഴ്ചകള്‍ എന്നും നാം വിശേഷിപ്പിയ്ക്കുന്നു.

Story highlights: Clever dog caught stealing food from the kitchen