‘വാശിയല്ല, ഇത് ഞങ്ങളുടെ ആഗ്രഹമാണ്’; ഒരേ സ്വരത്തിൽ മിടുക്കികളുടെ മറുപടി- ശ്രദ്ധേയമായി വിഡിയോ

September 29, 2021

മലയാള ടെലിവിഷൻ പ്രേമികളുടെ ഇഷ്ട പരിപാടിയാണ് സംഗീത റിയാലിറ്റി ഷോയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുഞ്ഞു പാട്ടുകാരുടെ ആഘോഷവേദിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുറുമ്പികളാണ് മിയയും മേഘ്‌നയും ദേവ്നയും. പാട്ടിലും കുറുമ്പിലും ഒരുപോലെ മുന്നിട്ടു നിൽക്കുന്ന മൂവർസംഘം ഫ്‌ളവേഴ്‌സ് ടി വിയിലെ സംഗീത പരിപാടികളിലെ സജീവ സാന്നിധ്യവുമാണ്.

ജോൺസൺ മാഷിന്റെ ഓർമ്മകൾ പങ്കുവെച്ച് പ്രത്യേകം സംപ്രേഷണം ചെയ്ത ഈണങ്ങളുടെ ഗന്ധർവ്വൻ എന്ന സംഗീത പരിപാടിയിലും പാട്ടുമായി കുരുന്നുകൂട്ടം എത്തിയിരുന്നു. ടോപ് സിംഗർ വിധികർത്താക്കളും അതിഥികളായി എത്തിയ പരിപാടിയിൽ മൂവരും എത്തിയപ്പോൾ കുശലാന്വേഷണവുമായാണ് എല്ലാവരും സ്വീകരിച്ചത്. നിങ്ങളെന്താ ഇവിടെ എന്ന് എം ജി ശ്രീകുമാർ ചോദിക്കുമ്പോൾ കൂട്ടത്തിലെ കൂടുതൽ കുറുമ്പിയായ മേഘ്‌ന നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

ഞങ്ങൾ പാട്ടുപാടാൻ വന്നതാണ് എന്നാണ് മേഘ്‌നയും മിയയും ദേവ്നയും ഒരേ സ്വരത്തിൽ നൽകുന്ന മറുപടി. വാശിയാണോ എല്ലായിടത്തും പാടണമെന്നത് എന്ന് ചോദിക്കുമ്പോൾ എല്ലാ ഷോയിലും പങ്കെടുക്കാൻ ആഗ്രഹമാണ് ഞങ്ങൾക്ക്, എല്ലാ സ്റ്റേജും കാണാനാണ് ഇഷ്ടം എന്നൊക്കെയാണ് മേഘ്‌ന മറുപടി നൽകുന്നത്. കുട്ടികളുടെ ഈ മറുപടിയും പാട്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

Story highlights- eenangalude gandharvan viral video