കുറഞ്ഞ ചിലവിൽ മികച്ച വിദ്യാഭ്യാസം; അവസരമൊരുക്കി E Master- ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ്

September 15, 2021

കൊവിഡ് കാലം വിദാഭ്യസ മേഖലയേയും സാമ്പത്തീക മേഖലയെയും ഉൾപ്പെടെ ദുരിതത്തിലാക്കിയിരുന്നു. എന്നാൽ ഇക്കാലഘട്ടത്തിലും കുട്ടികൾക്ക് മികച്ച വിദ്യാഭ്യസം ഉറപ്പുവരുത്തുകയാണ് E Master- ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിന്റെ ലക്ഷ്യം. എന്നാല്‍ ഡിജിറ്റൽ ട്യൂഷന് ധാരാളം പണം ആവശ്യമായി വരുമെന്ന് കരുതി ആശങ്കപ്പെടുന്ന മാതാപിതാക്കൾ ഉണ്ടാകും. പക്ഷെ സാധാരണ ട്യൂഷൻ ഫീസിനേക്കാൾ കുറഞ്ഞ ചിലവിൽ വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യസം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി എത്തിയിരിക്കുകയാണ് E Master– ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ്.

കേരള സിലബസിലെ മലയാളം മീഡിയത്തിലെയും ഇംഗ്ലീഷ് മീഡിയത്തിലെയും എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഒരു അധ്യയന വർഷത്തേക്ക് എല്ലാ വിഷയങ്ങൾക്കും വെറും 3000 രൂപ മാത്രമാകും ഇനി മുതൽ ആപ്പ് ഈടാക്കുക. വലിയ തുക ചെലവാക്കാതെ തന്നെ കുട്ടികൾക്ക് മികച്ച പഠനം നൽകാൻ സാധിക്കുമെന്നതിനാൽ മാതാപിതാക്കൾക്കും ആശ്വാസകരമാകും. കുട്ടികള്‍ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസ്‌റൂം വിരല്‍തുമ്പിലേക്ക് എത്തിക്കുകയാണ് E Master– ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ്.

ഓൺലൈൻ പഠന കാലഘട്ടത്തിൽ വിഷയങ്ങളിലെ ആശയങ്ങൾ ഹൃദ്യസ്ഥമാക്കുകയും ചോദ്യങ്ങൾ കൃത്യമായി മനസിലാക്കുകയും അതിലുപരി കുട്ടികൾ പഠിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. അത്തരത്തിൽ കുട്ടികളുടെ സംശയ നിവാരണത്തിനായി പ്രത്യേക ലൈവ്& റെക്കോർഡഡ് ക്ലാസുകൾ E Master ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ആപ്പ് ഡൗൺലോൺ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കുട്ടികളുടെ പഠന രീതി മെച്ചപ്പെടുത്തുവാൻ വിദഗ്‍ധരും, പ്രഗത്ഭരുമായ അധ്യാപകരിൽ നിന്നും, ലോകോത്തര നിലവാരമുള്ള പഠന ക്ലാസുകളിലൂടെ കൃത്യമായ വിവരങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നു.പഠനത്തിനും പരീക്ഷകൾക്കും ആവശ്യമായി വരുന്ന കൃത്യമായ വിവരങ്ങൾ E Master– ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ സിവിൽ സർവീസ് ലക്ഷ്യം വെക്കുന്ന എട്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് അതിന് പ്രാപ്തരാക്കുന്ന തരത്തിലുള്ള പഠന രീതിയും പ്രോത്സാഹന ക്ലാസ്സുകളും E Master തയാറാക്കിയിരിക്കുന്നു.

Story highlights- emaster digital education app