മൊബൈല്‍ ഫോണുകള്‍ക്കൊണ്ട് ഒരുങ്ങിയ മമ്മൂട്ടി ചിത്രം; ഇത് വേറിട്ട പിറന്നാള്‍ സമ്മാനം

September 6, 2021
Mammootty portrait made with mobile phones

വെള്ളിത്തിരയില്‍ അഭിനയങ്ങള്‍ക്കൊണ്ട് വിസ്മയങ്ങള്‍ സൃഷ്ടിയ്ക്കുന്ന പ്രതിഭയാണ് മമ്മൂട്ടി. നിരവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക മനസ്സുകള്‍ കീഴടക്കി. നിരവധിയാണ് അദ്ദേഹത്തിനുള്ള ആരാധകരും. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിയ്ക്കുകയാണ് മമ്മൂട്ടിയ്ക്കായി ഒരുങ്ങിയ ഒരു സമ്മാനത്തിന്റെ ചിത്രം.

സെപ്റ്റംബര്‍ ഏഴിന് മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് വേറിട്ടൊരു സമ്മാനമൊരുങ്ങിയത്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ഒരുക്കിയ മമ്മൂട്ടിയുടെ മനോഹരമായ ഒരു ചിത്രമാണ് ഈ സമ്മാനം. കലാകാരനായ ഡാവിഞ്ചി സുരേഷ് ആണ് വ്യത്യസ്തമായ ഈ കലാസൃഷ്ടിയ്ക്ക് പിന്നില്‍.

അറുനൂറ് മൊബൈല്‍ ഫോണുകളും ആറായിരത്തോളം മൊബൈല്‍ ആക്‌സസറീസും ഉപയോഗിച്ചാണ് ഈ ചിത്രം ഒരുക്കിയിരിയ്ക്കുന്നത്. മമ്മൂട്ടിയുടെ ആരാധകനായ കൊടുങ്ങല്ലൂര്‍ എംടെല്‍ മൊബൈല്‍സിന്റെ ഉടമസ്ഥനായ അനസിന്റെ ഷോപ്പുകളില്‍ നിന്നുമാണ് മൊബൈല്‍ ഫേണുകളും മറ്റ് അനുബന്ധ സാമഗ്രഹികളും ശേഖരിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാമ് ഇത്തരത്തില്‍ വേറിട്ടൊരു പിറന്നാള്‍ സമ്മാനം ഒരുക്കിയതും.

Read more: ചെങ്കല്‍ച്ചൂളയിലെ ആ വൈറല്‍ നര്‍ത്തകര്‍ക്ക് ജയകൃഷ്ണന്റെ സമ്മാനം

പത്ത് മണിക്കൂറോളം ചെലവഴിച്ചു ഈ ചിത്രം തയാറാക്കാന്‍. ഏകദേശം ഇരുപത് അടി വലിപ്പമുണ്ട് ചിത്രത്തിന്. മൊബൈല്‍ ഫോണുകള്‍ക്കൊപ്പം സ്‌ക്രീന്‍ കാര്‍ഡ്, ഹെഡ്‌സെറ്റ്, മൊബൈല്‍ കവര്‍ എന്നിവയെല്ലാം ഉപയോഗപ്പെടുത്തിയാണ് ചിത്രം തയാറാക്കിയത്. കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഹാളിലാണ് ഈ ചിത്രം തയാറാക്കിയിരിയ്ക്കുന്നത്.

Story highlights: Mammootty portrait made with mobile phones