തിളക്കം സിനിമയിലെ ഹിറ്റ് രംഗത്തിന് രസകരമായ അനുകരണവുമായി നവ്യ നായരും നിത്യ ദാസും

ചില സിനിമകളുണ്ട്, വര്‍ഷമെത്ര കഴിഞ്ഞാലും പ്രേക്ഷക പ്രീതിയില്‍ നിലകൊള്ളുന്ന ചിത്രങ്ങള്‍. ഇത്തരം സിനിമകളിലെ ഓരോ രംഗങ്ങളും പ്രേക്ഷക മനസ്സുകളില്‍ ഉണ്ടാവും. ചില നിത്യ ഹരിത ഗാനങ്ങള്‍ പോലെ. മിക്ക സിനിമകളിലേയും കോമഡി രംഗങ്ങളാണ് പലപ്പോഴും ആസ്വാദകമനസ്സുകളില്‍ കൂടുതല്‍ സ്ഥാനം പിടിയ്ക്കുക. തിളക്കം എന്ന ചിത്രത്തിലെ രംഗങ്ങള്‍ക്കും ആരാധകര്‍ ഏറെയുണ്ട്.

തിളക്കത്തിലെ പല രംഗങ്ങളും ഇന്നും പ്രേക്ഷക മനസ്സുകളില്‍ കുടിയിരിക്കുന്നു. ചിത്രത്തിലെ രസകരമായ ഒരു രംഗം പുനഃരവതരിപ്പിച്ചിരിക്കുകയാണ് ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക് വേദിയില്‍. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ നവ്യ നായരും നിത്യ ദാസും ചേര്‍ന്നാണ് തിളക്കത്തിലെ ഹിറ്റ് രംഗത്തിന് രസകരമായ വേര്‍ഷനൊരുക്കിയത്.

Read more: പ്രായം 101 വയസ്സ്, മടിയില്ലാതെ മത്സ്യബന്ധനം നടത്തുന്ന മുത്തശ്ശി

സിനിമയില്‍ സലീം കുമാറും ബിന്ദു പണിക്കരും ചേര്‍ന്ന് ഗംഭീരമാക്കിയ രംഗത്തിനായിരുന്നു നവ്യയുടേയും നിത്യ ദാസിന്റേയും അനുകരണം. സലീം കുമാര്‍ അവതരിപ്പിച്ച ഓമനക്കുട്ടന്‍ എന്ന കഥാപാത്രത്തെ നവ്യ നായര്‍ അനുകരിച്ചു. ബിന്ദു പണിക്കര്‍ അവതരിപ്പിച്ച വനജ എന്ന കഥാപാത്രമായി നിത്യാ ദാസും ഗംഭീര പ്രകടനം കാഴ്ചവെച്ചു.

2003-ല്‍ പ്രേക്ഷകരിലക്കെത്തിയ ചിത്രമാണ് തിളക്കം. ജയരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ദിലീപ്, കാവ്യ മാധവന്‍, നെടുമുടി വേണു, ഭാവന, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, കെപിഎസി ലളിത തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നു ചിത്രത്തില്‍. ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലൂടെ തിളക്കത്തിലെ രംഗം വീണ്ടും അവതരിപ്പിക്കപ്പെട്ടപ്പോള്‍ അത് പ്രേക്ഷകര്‍ക്ക് മനോഹരമായ ആസ്വാദനവിരുന്നായി.

Story highlights: Navya Nair and Nithya as recreate Thilakam movie scene