സ്റ്റാർ മാജിക് താരങ്ങളുടെ ‘ചമ്മൽ’ ഭാവങ്ങൾ- രസകരമായ വിഡിയോ

September 28, 2021

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടി വി യിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം ഇപ്പോൾ ആഴ്ചയിൽ അഞ്ചുദിവസവും സ്റ്റാർ മാജിക് സംപ്രേഷണത്തിന് ഒരുങ്ങുകയാണ്. രസകരമായ ഗെയിമുകളും ചിരിയും ആഘോഷങ്ങളുമായി നിറയുന്ന സ്റ്റാർ മാജിക്കിന്റെ ഓരോ എപ്പിസോഡും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ, സ്റ്റാർ മാജിക് വേദിയിലെ ഒരു രസകരമായ വിഡിയോ ശ്രദ്ധനേടുകയാണ്. താരങ്ങളുടെ ചമ്മൽ ഭാവങ്ങളാണ് വിഡിയോയിൽ. മുൻപ് ഷൂട്ടിംഗ് ഇടവേളയിലിരുന്ന് ഉറങ്ങുന്ന താരങ്ങളുടെ വിഡിയോ ശ്രദ്ധനേടിയിരുന്നു. ഇതിനു പിന്നാലെ വേദിയിൽ ചമ്മൽ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഏതൊക്കെ ഭാവമാണ് ഓരോരുത്തരും പ്രകടിപ്പിക്കുന്നത് എന്ന വിഡിയോയും ശ്രദ്ധേയമായി.

Read More: ‘ഏനിതൊന്നും അറിഞ്ഞതേയില്ല…’; രണ്ടര വയസ്സില്‍ മിയക്കുട്ടി പാടിയ പാട്ട് സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

രസകരമായ നിമിഷങ്ങൾ എന്നും മലയാളികൾക്ക് സമ്മാനിക്കുന്ന ജനപ്രിയ ഷോയാണ് സ്റ്റാർ മാജിക്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്. 

Story highlights- star magic star’s funny embarrassing moments