അധ്യാപികയായി ഐശ്വര്യ; നിഗൂഢതകൾ ഒളിപ്പിച്ച് ഇന്ദ്രൻസും, ശ്രദ്ധേയം ‘അർച്ചന 31 നോട്ട്ഔട്ട്’ ടീസർ

October 1, 2021

മലയാള സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധനേടിയതാണ് ഐശ്വര്യ ലക്ഷ്മി.. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച് ‘മായാനദി’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ഐശ്വര്യ ഇന്ന് വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

അർച്ചന 31 നോട്ട്ഔട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഖിൽ അനിൽകുമാർ ആണ്. മാർട്ടിൻ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏതൊരു പെൺകുട്ടിയും കടന്നു പോയേക്കാവുന്ന എന്നാൽ വളരെ ചടുലമായ തമാശകൾ നിറഞ്ഞ അവതരണശൈലിയിൽ ഒരുങ്ങുന്ന ചിത്രമാണ് അർച്ചന 31 നോട്ട്ഔട്ട്. ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിൽ അധ്യാപികയുടെ വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. ഐശ്വര്യയ്ക്ക് പുറമെ ഇന്ദ്രൻസ്, രമേശ് പിഷാരടി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read also:‘ഞങ്ങളുടെ പുഞ്ചിരിയുടെയും ഞങ്ങളെ ഒരുമിച്ച് നിർത്തുന്നതിന്റെയും പിന്നിലെ കാരണം നിങ്ങളാണ്’- വിനീത് ശ്രീനിവാസന് ഹൃദയം ടീമിന്റെ ജന്മദിനാശംസകൾ

അതേസമയം ടൊവിനോ തോമസിനും സുരാജ് വെഞ്ഞാറന്മൂടിനുമൊപ്പം അഭിനയിച്ച കാണെക്കാണെ ആണ് ഐശ്വര്യയുടേതായി അവസാനംപ്രേക്ഷകരിലേക്കെത്തിയ എത്തിയ ചിത്രം. മനു അശോകന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ ആണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തിൽ ഗർഭിണിയായ യുവതിയായാണ് ഐശ്വര്യ അഭിനയിച്ചത്. മികച്ച സ്വീകാര്യതയാണ് സിനിമയിലെ ഐശ്വര്യയുടെ കഥാപാത്രത്തിന് ലഭിച്ചതും.

Story highlights: Aishwarya Lekshmi Archana 31 Not Out Official Teaser