ചലച്ചിത്ര മേഖലയില്‍ വീണ്ടും സജീവമാകുമെന്ന് മീര ജാസ്മിന്‍

October 8, 2021
Actress Meera Jasmine returns to the Silver Screen

നിരവധി കഥാപാത്രങ്ങളിലൂടെ ഒരുകാലത്ത് മലയാള ചലച്ചിത്ര ലോകത്ത് സജീവമായിരുന്നു മീര ജാസ്മിന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ രംഗത്തേയ്ക്ക് വന്നിരിക്കുകയാണ് താരം. ഇനി സിനിമയില്‍ വീണ്ടും സജീവമാകുമെന്നും മീര ജാസ്മിന്‍ പറഞ്ഞു. യുഎഇയുടെ ഗോള്‍ഡന്‍ വീസ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

അതേസമയം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര ലോകത്തേക്കുള്ള മീര ജാസ്മിന്റെ മടങ്ങിവരവ്. ജയറാം ആണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. സത്യന്‍ അന്തിക്കാടിനോടൊപ്പമുള്ള മീര ജാസ്മിന്റെ അഞ്ചമത്തെ ചിത്രം എന്ന പ്രത്യേകതയും പുതിയ സിനിമയ്ക്കുണ്ട്.

Read more: കാലാവസ്ഥ സംരക്ഷണത്തിനായി പോരാടി; ബ്രിട്ടീഷ് പ്രൈം മിനിസ്റ്ററിൽ നിന്നും അവാർഡ് നേടി ആറുവയസുകാരിയായ ഇന്ത്യൻ വംശജ

‘കുറച്ച് കാലം വിട്ടു നിന്നും. എന്നാല്‍ ഇപ്പോള്‍ റെഡിയാണ്. സജീവമായിട്ട് സിനിമയില്‍ ഉണ്ടാകും. എങ്കിലും സെലക്ടീവ് ആയിരിക്കും കഥാപാത്രങ്ങളുടെ കാര്യത്തില്‍’ മീര ജാസ്മിന്‍ പറഞ്ഞു. തിരിച്ചുവരവില്‍ പ്രേക്ഷകര്‍ ആവേശഭരിതരാണെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അതാണ് കൂടുതല്‍ പ്രോത്സാഹനം പകരുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Story highlights: Actress Meera Jasmine returns to the Silver Screen