‘പൊന്നേ, പൊന്നമ്പിളി..’- ഡാൻസിൽ മാത്രമല്ല, പാട്ടിലും പുലിയാണ് കൺമണിക്കുട്ടി; വിഡിയോ

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മുക്ത. മലയാള സിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തെന്നിന്ത്യയിലെ പ്രിയ നായികയായി മാറുകയായിരുന്നു നടി. സിനിമയിൽ സജീവമല്ലെങ്കിലും മിനിസ്‌ക്രീനിൽ നിറസാന്നിധ്യമാണ് മുക്ത. സമൂഹമാധ്യമങ്ങളിൽ സജീവമായ മുക്തയുടെ മകൾ കിയാരയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.

നിഷ്‌കളങ്കത നിറഞ്ഞ ചിരിയോടെയുള്ള കണ്‍മണിയുടെ സംസാരരീതി ഏറെ രസകരമാണ്. സ്റ്റാർ മാജിക്കിൽ മുക്ത അതിഥിയായി എത്തിയപ്പോൾ ഒപ്പം വിശേഷങ്ങളുമായി കൺമണിയെന്ന കിയാരായും ഉണ്ടായിരുന്നു. അമ്മയ്‌ക്കൊപ്പം പാട്ടും നൃത്തവുമായി സജീവമായ കൺമണി പ്രേക്ഷകർക്കായി ഒരു ഗാനവും ആലപിച്ചു.

‘പൊന്നേ, പൊന്നമ്പിളി..’ എന്ന പാട്ടാണ് കൺമണി പാടിയത്. ഒപ്പം അവതാരകയായ ലക്ഷ്മി നക്ഷത്രയും കൂടി ചേർന്നു. ഒട്ടേറെ വിശേഷങ്ങൾ ഈ മിടുക്കിക്ക് പങ്കുവയ്ക്കാൻ ഉണ്ടായിരുന്നു. അതിനോടൊപ്പം ലക്ഷ്മി നക്ഷത്രയ്ക്കായി പെട്ടെന്ന് സുന്ദരിയാകാനുള്ള ടിപ്‌സ് പറഞ്ഞുകൊടുക്കുകയാണ് കണ്മണിക്കുട്ടി.

മുക്തയെക്കാൾ ആരാധകരാണ് മകൾ കണ്മണിക്ക് ഇൻസ്റാഗ്രാമിലൂടെ. കുക്കിംഗ്, ഡാൻസിംഗ് തുടങ്ങി എല്ലാ മേഖലയിലും ചെറുപ്പത്തിൽ തന്നെ സാന്നിധ്യം അറിയിച്ച ആളാണ് കണ്മണി.

Read More: ’34 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് ആദ്യ സംസ്ഥാന അവാർഡ് ലഭിച്ചപ്പോൾ’- സുധീഷിന്റെ പുരസ്‌കാര നേട്ടത്തിൽ വൈകാരികമായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ

അതേസമയം, ഒട്ടേറെ മികച്ച വേഷങ്ങളിലൂടെ മികവ് പ്രകടിപ്പിച്ച മുക്ത തമിഴ്, മലയാളം സീരിയലുകളിലാണ് വിവാഹ ശേഷം സജീവമായത്.അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ മുക്ത വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് സീരിയലുകളിലൂടെയാണ് നടി ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങിയെത്തിയത്. കൂടത്തായി എന്ന സീരിയലിൽ ഡോളി എന്ന കഥാപാത്രമായി വിസ്മയിപ്പിച്ച മുക്ത, സമൂഹമാധ്യമങ്ങളിലും സജീവമാണ്. 

Story highlights- kanmani singing ponne ponnambili song