മൾട്ടിപ്ലെക്‌സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും തിങ്കളാഴ്ച മുതൽ തുറക്കും

October 19, 2021

കൊവിഡ് പ്രതിസന്ധിയിൽ ഏറ്റവുമധികം വെല്ലുവിളി നേരിട്ട മേഖലയാണ് സിനിമ. ഓൺലൈൻ റിലീസുകൾ സജീവമാണെകിലും തിയേറ്റർ റിലീസ് നിശ്ചലമായിരുന്നു. ഇപ്പോഴിതാ, തിങ്കളാഴ്ച മുതൽ തിയേറ്ററുകൾ സജീവമാകുകയാണ്.

മൾട്ടിപ്ലെക്‌സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും ഈ മാസം 25 ന് തന്നെ തുറക്കും. ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗത്തിലാണ് തീരുമാനമായത്. ഇതിന് മുന്നോടിയായി ഈ മാസം 22 ന് തിയേറ്റർ ഉടമകളും സർക്കാരുമായി ചർച്ച നടത്തും.

Read More: വാളും കയ്യിലേന്തി മീര ജാസ്മിൻ; ഏതു സിനിമയിലെ രംഗമെന്ന് തിരഞ്ഞ് ആരാധകർ

25 മുതൽ തിയേറ്ററുകൾ തുറക്കാൻ നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ അന്ന് തന്നെ തുറക്കണമെങ്കിൽ നികുതി കുറയ്ക്കുന്നതടക്കമുള്ള ചില ആവശ്യങ്ങൾ ഉടമകൾ മുന്നോട്ട് വെച്ചിരുന്നു.തിയേറ്റർ ജീവനക്കാർക്കും സിനിമ കാണാൻ എത്തുന്ന പ്രേക്ഷകർക്കും രണ്ട് ഡോസ് വാക്‌സിൻ പൂർത്തിയായിരിക്കണമെന്ന നിബന്ധന സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. പകുതിപ്പേരെ പ്രവേശിപ്പിച്ചേ ഷോ നടത്താൻ പാടുള്ളൂ എന്നും നിബന്ധനയുണ്ട്.

Story highlights- movie theares in kerala to reopen from october 25