88 വയസിലും പ്രാദേശിക ഫുട്ബോൾ ക്ലബ്ബിന്റെ ഗോൾകീപ്പർ; ഇതിഹാസമാണ് കാംസെൽ

October 6, 2021

പ്രായം ഒന്നിന്റെയും അതിർവരമ്പല്ല. ആത്മവിശ്വാസം ഉണ്ടെങ്കിൽ ഏത് പ്രായത്തിലും ആഗ്രഹിച്ചതുപോലെ ജീവിക്കാൻ ആർക്കും സാധിക്കും. അതിനുള്ള ഉത്തമ ഉദാഹരണമാണ് അലൻ കാംസെൽ. അദ്ദേഹം ഒരു ഫുട്ബോൾ പ്രേമിയാണ്. അതുകൊണ്ടുതന്നെ 88 വയസിലെത്തിയിട്ടും ഫുട്ബോളിനോടുള്ള അദ്ദേഹത്തിന്റെ ആവേശം കുറഞ്ഞിട്ടില്ല. പ്രായം എന്നത് ഒരു സംഖ്യ മാത്രമാണെന്നും ശാരീരിക പ്രവർത്തനങ്ങൾ ലഘൂകരിക്കാനുള്ള ഘടകമല്ല എന്നത് തെളിയിക്കുകയാണ് ഇദ്ദേഹം.

മിക്ക കളിക്കാരും അവരുടെ മുപ്പതുകളുടെ അവസാനത്തിലോ 40 കളുടെ തുടക്കത്തിലോ ബൂട്ടുകൾ അഴിക്കുമ്പോൾ യുകെയിൽ നിന്നുള്ള കാംസെൽ 88 വയസ്സിലും തന്റെ പ്രാദേശിക ഫുട്ബോൾ ക്ലബ്ബിന്റെ ഗോളിയാണ്. വെയിൽസിലെ ലാൻ‌ഡുഡ്‌നോ ആസ്ഥാനമായുള്ള ഫുട്ബോൾ ടീമായ പെൻ‌റിൻ ബേ സ്‌ട്രോളേഴ്‌സ് എഫ്‌സിക്ക് വേണ്ടി അദ്ദേഹം സജീവമായി കളിക്കുന്നു.നാല്പതുകളിൽ എത്തിയതിന് ശേഷമാണ് അദ്ദേഹം ഫുട്ബോളിൽ എത്തിയത്. തുടക്കത്തിൽ ഗോളുകൾ നേടാൻ വേണ്ടത്ര വേഗത ഉണ്ടായിരുന്നുവെങ്കിലും പ്രായവും ഫിറ്റ്നസ് നിലയും കാരണം പിന്നീട് ഗോൾകീപ്പിംഗിലേക്ക് തിരിയുകയായിരുന്നു.

Read More: കീബോർഡ് തലതിരിച്ച്, കണ്ണുകെട്ടി വായിച്ച് ഒപ്പം പാട്ടും പാടി ഒരു മിടുക്കി- കൈയടി നേടിയ പ്രകടനം

തലമുറകളായി ആളുകൾ ടീമിനായി കളിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. 30 വയസ്സുള്ള ചെറുപ്പക്കാരുമായാണ് ഇപ്പോൾ അദ്ദേഹത്തിന്റെ മത്സരങ്ങൾ.

Story highlights- This 88-year-old man still plays football