മരക്കാർ പ്രേക്ഷകരിലേക്കെത്തുക ഒടിടിയിലൂടെ

November 5, 2021

സിനിമ ആരാധകർ ഒന്നടങ്കം ഉറ്റുനോക്കിയതാണ് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിനായി. ചിത്രം ഒടിടി റിലീസ് ആയിരിക്കുമോ തിയേറ്റർ റിലീസ് ആയിരിക്കുമോ എന്ന കാര്യത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചകൾ നടന്നിരുന്നു. എന്നാൽ ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. തിയേറ്റർ ഉടമകളുമായി ഇന്ന് നടത്തിയ ചർച്ചയിലും തീരുമാനം ആകാത്തതിനെത്തുടർന്നാണ് ചിത്രം ഒടിടിയിലേക്ക് പോകുന്നത്. ആമസോൺ പ്രൈം വഴിയായിരിക്കും ചിത്രം റിലീസ് ചെയ്യുക.

സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ആയെത്തുന്നത്. അര്‍ജുന്‍ സാര്‍ജ, മഞ്ജു വാര്യര്‍, സിദ്ദിഖ്, സുനില്‍ ഷെട്ടി, പ്രഭു, ബാബുരാജ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചരിത്രത്തോടൊപ്പം ഭാവനയും ഇടം നേടിയിട്ടുണ്ട് ‘മരക്കാര്‍’ എന്ന ചിത്രത്തില്‍. ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും ചീത്രീകരിച്ചിരിക്കുന്നത്.100 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്.

Read also:സഹായം ചോദിച്ച് പിന്നാലെകൂടി പെൺകുട്ടി; ഇംഗ്ലീഷിൽ അനായാസം സംസാരിച്ച ആരതിയ്ക്ക് വിദ്യാഭ്യസം നൽകാമെന്നേറ്റ് ചലച്ചിത്രതാരം, വിഡിയോ

ആരാധകർ എന്നും ആവേശത്തോടെ നോക്കികാണുന്നതാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ട്. മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളും മോഹൻലാൽ എന്ന അതുല്യ പ്രതിഭയും ഒന്നിക്കുന്നതോടെ വെള്ളിത്തിരയിൽ വിരിയുന്ന വിസ്മയം കാണാൻ ഒരുങ്ങുകയാണ് ആരാധകർ.

Story Highlights: marakkar movie ott release